വര്‍ഷങ്ങളായി ഗള്‍ഫില്‍ ഒരു സാദ കണ്‍സ്ട്രക്ഷന്‍ തൊഴിലാളി ആയി ജീവിക്കുന്ന ഒരു പാവം മലയാളി. നാട്ടില്‍ അദ്ദേഹത്തിന് റെ ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളും. കഠിനമായ ജോലിയാണെങ്കിലും എല്ലാം സ്വരുക്കൂട്ടി നാട്ടില്‍ ഒരു ചെറിയ കൂരയുണ്ടാക്കി. വീട്ടുകാരെ നല്ലവണ്ണം സഹായിക്കുന്നവനും ആണ്.
ഒരവധിക്ക് നാട്ടില്‍ വന്ന സാജനോട് ഭാര്യ
"അതേയ് .."
"എന്താ?"
"ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ..സമ്മതിക്കുമോ?"
"എന്താണ് പറയ്"
"ചേട്ടാ എനിക്ക് ടിവിയിലെ "മഹിളാ രത്നം" പരിപാടിയില്‍ മത്സരിക്കണം"
"അയ്യോ അതെന്തിനാ ഇപ്പൊ ? അതിന് തനിക്ക് എന്തറിയാം? അതൊന്നും ശെരിയാകില്ല"
"അതല്ല. അപ്പുറത്തെ ഷാഹിന താത്തയും, ബിന്ദു ചേച്ചിയും എല്ലാം ആ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. അപ്പൊ ഗള്‍ഫുകാരനായ ചേട്ടന്റെ ഈ ഞാന്‍ മാത്രം എന്തിനാ മാറി നിക്കുന്നത്?"
"അതില്‍ പങ്കെടുത്തു വെറുതെ കാശും സമയവും കളയാം എന്നല്ലാതെ .. നീ മോളെ ശെരിക്കു പഠിപ്പിക്കാന്‍ നോക്ക്. അതും അല്ല, കുറെ കാശും പൊടിയാക്കിയതിനു ശേഷം ആകും അവര്‍ നിന്നെ പോരെന്നു പറഞ്ഞു തിരിച്ചയക്കുന്നത്."
"അതൊക്കെ ഒരാള്‍ ശെരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. അടുക്കളയുടെ ചുമരുകളില്‍ തളച്ചിട്ട പെണ്ണുങ്ങളുടെ പുതിയ പുതിയ "ആക്ടിവിറ്റീസ് " പുറത്തെടുക്കാന്‍ ഇങ്ങനെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കണം എന്നാണ് ടിവിയിലെ പരസ്യത്തിലും പറേന്നത്. എനിക്കാണെങ്കില്‍ സ്കൂളില്‍ ടാബ്ളോ മത്സരത്തിന് സമ്മാനവും കിട്ടിയിട്ടുണ്ട്. അതോണ്ടാ. ചേട്ടന് ഇഷ്ടമല്ലെങ്കില്‍ പിന്നെ....ഞാന്‍ ഈ അടുക്കളയില്‍ തന്നെ കരിയും പുകയും കൊണ്ട് കഴിഞ്ഞോളാം. ഇവിടെ കിടന്ന് ബോറടിച്ച് മരിക്കേണ്ടല്ലൊ എന്ന് കരുതിയാണ്. സമ്മാനം കിട്ടിയാല്‍ നമുക്ക് കുറേ കാശും കിട്ടും ചേട്ടന്റെ പ്രയാസങ്ങള്‍ തീരുകയും ചെയ്യും. എന്തേ?"
"ഒന്നാലോചിച്ചാല്‍ അത് നല്ലതാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ സമ്മാനങ്ങളൊക്കെ വാങ്ങിയതല്ലെ. കിട്ടിയാല്‍ പിന്നെ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെടേണ്ടല്ലൊ. ഗള്‍ഫില്‍ ആണ് എന്ന പേരല്ലാതെ എന്താ ഉള്ളത്? അങ്ങനെ കഴിഞ്ഞു പോകുന്നു എന്നല്ലാതെ...."
"ഒക്കെ. എന്നാല്‍ നീയും ചേര്‍ന്നോ. പക്ഷെ മോളെ നല്ലോണം നോക്കണം കേട്ടല്ലോ."
"താങ്ക്യു ചേട്ടാ... ഇനി ചേട്ടന് പോയിക്കഴിഞ്ഞാല്‍ ബോറടിച്ചു മരിക്കില്ല. റിഹേര്‍സലും മറ്റും ആയി പുതിയ പുതിയ "ആക്റ്റിവിറ്റീസ്" എനിക്ക് പുറത്തെടുക്കണം."
അങ്ങനെ അവളും മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി, സാജന് ഗള്‍ഫിലേക്കും ..
ആഴ്ചയിലൊരിക്കല്‍ നാട്ടിലേക്ക് വിളിക്കാറുള്ള സാജനോട് പുതിയ പുതിയ കാഴ്ചകളുടെയും "ആക്റ്റിവിറ്റി "കളുടെയും രാത്രി വരെ നീളുന്ന റിഹേഴ്സലുകളുടെയും കഥകളാണ് ഭാര്യക്ക് പറയാനുണ്ടായിരുന്നത്. തന്റെ ഭാര്യയെ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്ന സാജന് അപ്പപ്പോള്‍ കടം വാങ്ങിയും മറ്റും കാശ് അയച്ചു കൊണ്ടിരുന്നു.
ഒരു നാള് ...അധികം കത്തുകളൊന്നും എഴുതാറില്ലാത്ത ഭാര്യയുടെ ഒരു കത്ത് വന്നു. സന്തോഷത്തോടെ അതിലേറെ ആകാംക്ഷയോടെ അത് പൊട്ടിച്ച് വായിച്ചു.
പ്രിയപ്പെട്ട സാജേട്ടന്...
-എനിക്കും മോള്‍ക്കും സുഖം. ചേട്ടനും അങ്ങനെ തന്നെ എന്ന് കരുതുന്നു. പിന്നെ ചേട്ടാ, ഇവിടെ നല്ല രസമാണ്. ചേട്ടന് ഇല്ലാത്ത വിഷമം അറിഞ്ഞതേയില്ല. നമ്മുടെ നാട്ടില്‍ നിന്നും ഞാന്‍ മാത്രേ ഉള്ളൂ.. എന്റെ "പെറ്ഫോമെന്‍സ് "കണ്ട സംവിധായകന് ചേട്ടന്, ഞാന്‍ തന്നെയാണ് മഹിളാ രത്നത്തിന് അര്ഹതയുള്ളവള് എന്ന് പറഞ്ഞു. ഇനിയും കുറെ "ആക്റ്റിവിറ്റീസ് " പുറത്തെടുക്കാന്‍ ഉണ്ട് എന്നും പറഞ്ഞു.റിഹെഴ്സലും മറ്റുമായി കുറെയേറെ "സംഗതികള്‍ "ഞങ്ങളുടെ ജഡ്ജിമാരും എനിക്ക് പഠിപ്പിച്ചു തരാറുണ്ട്. നാട്ടില്‍ നിന്നും എപ്പോഴും വന്നു പോകാന്‍ കഴിയാത്തത് കൊണ്ട് ഈ കൊച്ചിയില്‍ ഒരു ഫ്ലാറ്റ് എടുത്തുതന്നു ഇതിന്റെ നിര്‍മ്മാതാവ് ചേട്ടന്. ഇപ്പോള്‍ ഇവിടെയാണ് താമസം. നിര്‍മ്മാതാവിന് മോളോട് നല്ല സ്നേഹം. അദ്ദേഹം പറയുന്നത് മോളെ ഒരു സിനിമാ താരമാക്കും എന്നാണ്. ഇടയ്ക്കിടയ്ക്ക് അദ്ദേഹം കുറെ സിനിമാ താരങ്ങളെയും,സംവിധായകരെയും ഒക്കെ കൊണ്ടുവന്നു കാണിക്കും. അവള്‍ക്കും ഇവിടെ തന്നെ നിക്കുന്നതാണ് ഇഷ്ട്ടം. മോള് ഇതൊക്കെ നന്നായി "എന്ജോയ്" ചെയ്യുന്നു എന്ന് പറഞ്ഞു. പണ്ടത്തെപ്പോലെ പാവാടയും ബ്ലൌസും ഒന്നും അല്ല... അവള് ഇപ്പോള്‍ ജീന്‍സും ടോപ്പും ഒക്കെയാണ് ഇടുന്നത്. കാണാനും പണ്ടത്തേതിലും സുന്ദരി ആയിട്ടുണ്ട്.
പിന്നെ ചേട്ടാ..ഇനി ഞങ്ങള്‍ക്ക് കാശൊന്നും അയക്കണ്ടാ. അതൊക്കെ ഇനി ചേട്ടന് തന്നെ സൂക്ഷിച്ചാല്‍ മതി. നിര്‍മ്മാതാവും സംവിധായകനും എല്ലാം കാശ് തരുന്നുണ്ട്. ഈ പരിപാടി തീരാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും. ഇനി മോളൊരു സിനിമാ താരം ആയിട്ട് ചേട്ടന് വന്നാല്‍ മതി. അതാണ് മോള്‍ക്കും ഇഷ്ടമെന്ന് പറഞ്ഞു. തിരക്ക് കാരണം നിര്‍ത്തുന്നു. ഞങ്ങളെ കൊണ്ട് പോകാന്‍ കാറ് വന്നു. പോട്ടെ...ഇനി എപ്പോഴും വിളിക്കണം എന്നില്ല...സമയം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.
നിര്‍ത്തുന്നു -
എന്ന് ...
വായിച്ചു കഴിഞ്ഞതും ഹൃദയത്തില്‍ ഒരു നേര്‍ത്ത വേദന അനുഭവപ്പെട്ട സാജന് ........
Comments
കുഴഞ്ഞു വീണു.......
kalakki.. paavam sajan chettan, bodham poyi kaanum
അങ്ങിനെ സാജൻ രക്ഷപെട്ടു;
ഇത് ഇംതിയുടെ ഒരു ഭാവനാ സൃഷ്ടിയായിരിക്കാം..
ഇതിലെ കഥാപാത്രങ്ങളൊക്കെ സാങ്കല്‍പ്പികവും..
പക്ഷേ ഇത്തരം സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഇതിലും വലുതായോ
ഇതിലും രൂക്ഷമായോ ഒക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം..
ഈയ്യിടെ പാവം ഒരു ഭര്‍ത്താവിനെ തള്ളയും മകളും കൂടെ കോടതി കേറ്റിയത്
വീട്ടിലെ വരവുകാരുടെ ശല്യം സഹിക്കവയ്യാതെ ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോഴാണു.
(അതിന്റെയൊക്കെ പിന്നാമ്പുറ കഥകള്‍ ആരറിയുന്നു!)
ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്ന കഥകള്‍ കേട്ടാല്‍ നമ്മുടെ മനസ്സിലെ പല വിശുദ്ധ ബിംബങ്ങളേയും തകര്‍ക്കും.
കെട്ടിയവളേയും മക്കളേയും അടക്കിയൊതുക്കി നിര്‍ത്താനാവാത്ത / കയറഴിച്ച് വിടുന്ന എല്ലാ കെട്ടിയോന്മാരും ഇത്തരം എഴുത്ത് / ഈ മെയില്‍ അതുമല്ലെങ്കില്‍ ഒരു വായ്മൊഴിക്ക് കേള്‍ക്കാന്‍ തയ്യാറായി നടക്കുന്നത് നല്ലതാണു.
പതിവ് രീതി മാറ്റി പരീക്ഷിച്ച ആചാര്യന്റെ ഈ പുതിയ സംഭവം രസകരമായി.
വായിച്ചു കഴിഞ്ഞിട്ട് സാജന് നേര്‍ത്ത വേദന മാത്രമേ ഉണ്ടായുള്ളൂ ?
nannayi imthi,kaalikamaaya rachana(some probs in writing malayalam,athukondu kooduthal parayunilla)
........ഒരു ദീര്‍ഘനിശ്വാസം വിട്ടു.
കഥ നന്നായിട്ടുണ്ട്
dedicated to all 'sa(da)jans'...
aachaaryan good message...but our peoples don't study ....
ഇംതിയാസ്, നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ !
tharakkedilla...........
വായിച്ചു കഴിഞ്ഞതും സാജന് ആശ്വാസത്തോടെ മൊഴിഞ്ഞു..ഇനി ധൈര്യമായിട്ട് ബ്ലോഗില്‍ സജീവമാകാം..ഭാര്യയെ പേടിക്കേണ്ടല്ലോ.....
വനിതാ രത്നങ്ങള്‍ മിന്നിത്തിളങ്ങട്ടെ. രത്നങ്ങള്‍ കാണിക്കുന്ന റോഡ് ഷോ അടക്കമുള്ള അഭ്യാ (ആഭാ)സങ്ങള്‍ കാണുമ്പോള്‍ സാജന്മാരുടെ നെഞ്ച് വേദന ചുക്കുകഷായം കൊണ്ട് മാറാന്‍ ഇടയില്ല.
സമൂഹത്തില്‍ നിലയും വിലയും മാത്രം മതി. പിന്നെ പണവും. അല്ല പിന്നെ.
പെര്‍ഫോമന്‍സ്,ആക്ടിവിറ്റീസ്,എന്ജോയ്...
വളരെ പരിചിതമായ മലയാളിയുടെ വാക്കുകള്‍..
നന്നായിരിക്കുന്നു.
ജുവൈരിയ പറഞ്ഞ പോലെ സാജന് രക്ഷപ്പെട്ടു എന്നെ ഞാനും പറയൂ...
ഈ അടുത്ത കാലത്ത് പാരിജാതം സീരിയല്‍ നടിയുടെ കേസ് പെരിന്തല്‍മണ്ണ കോടതിയില്‍ എത്തി എന്ന് എവിടയോ വായിച്ചു . അതും ഇതുപോലെ എന്തൊക്കെ കുണ്ടാമണ്ടി തന്നയാ... അവിടെ ഞാന്‍ കമന്റെഴുതിയത് ഇപ്പോഴും ഓര്‍ക്കുന്നു “ ഉണ്ണിയെ കണ്ടാല്‍ അറിയില്ലെ ഊരിലെ പഞ്ഞം’ എന്നായിരുന്നു ... അതുപോലെ ഇതൊക്കെ എവിടെ ചെന്നാ അവസാനിക്കുക എന്ന് നമ്മുക്ക് ഊഹിക്കാവുന്നാതല്ലെ ഉള്ളൂ..
flash news: maha nimisha kavi iringattiriyude puthiya katha സൂപ്പി പറഞ്ഞ കഥയും ചെയ്ത പണിയും released http://iringattiridrops.blogspot.com/2010/12/blog-post.html
ആചാര്യനായി ദേവിക്കുള്ളതെടുത്ത് ശ്രീദേവിക്കും കൊടുത്ത് നടന്നോ.
അവസാനം, ഇല്ലാത്ത ഹൃദയത്തിൽ ഒരു കടുത്ത വേദന അനുഭവപ്പെട്ടു ഇംതിയാസിന് എന്നു എഴുതിപ്പിക്കരുത്.
നന്നായിട്ടുണ്ട്. മോണോ ആക്ടിനുള്ള സ്ക്രിപ്റ്റ് ആക്കാൻ തീരുമാനിച്ചു. വീഡിയോ ഉടൻ പ്രതീക്ഷിക്കാം.
നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ !
എങ്കിലും ..ഹാവൂ , ഇനി അടുത്ത പരിപാടി നോക്കാമല്ലോ എന്ന ആശ്വാസത്തില്‍ ഒന്ന് നിശ്വസിച്ചു സാജന് .
"ചേട്ടന് ഇഷ്ടമല്ലെങ്കില്‍ പിന്നെ....ഞാന്‍ ഈ അടുക്കളയില്‍ തന്നെ കരിയും പുകയും കൊണ്ട് കഴിഞ്ഞോളാം"... കേട്ടു മടുത്ത ഈ വാക്കുകള്‍ ഇനിയെങ്കിലും എല്ലാ സാജന്മാര്ക്കും പാഠമാകട്ടെ...
പാരിജാതം സീരിയല്‍ നടിയുടെ വീട്ടു വിശേഷം കുറച്ചൊക്കെ അറിയുന്ന എനിക്ക് ഇതൊരു കഥയല്ല.. ഒരു അനുഭവമായിട്ടാ തോന്നുന്നത്.. എല്ലാവര്ക്കും സാജന്മാരുടെ ഗതി വരില്ലെങ്കിലും ഒരാളെങ്കിലും സാജനായി മാറാതിരിക്കട്ടെ എന്നാശിക്കുന്നു.
പൊള്ളുന്ന നര്‍മ്മം!
ഇത്രയ്ക്കു വേണമായിരുന്നോ ? ഇമ്തിയാസ്
കൊള്ളാം ആചാര്യാ...
നേരിന്റെ നേര്‍കാഴ്ച... നര്‍മം അസലായിരിക്കുന്നു. സാജന് വേദനികും കാരണം അയാള്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ട് ഇവിടെ ഭാര്യ ഇങ്ങനെ ഒക്കെ കാണിച്ചതിന് ശേഷം അവസാനം....
ഗള്ഫുകാരന് എന്നും മാടിനെ പോലെ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ തന്നെ എന്നും ഈ കഥ വെളിപ്പെടുത്തുന്നു.
'ഭര്‍ത്താവ് സ്വയം ഒരു കഴുത ആയാല്‍ ഭാര്യ കഴുതയുടെ യജമാനത്തി ആകും' എന്നൊരു ചൊല്ലുണ്ട്.
ഇത് വായിച്ചപ്പോള്‍ അതാ ഓര്‍മ്മവന്നത്! മര്‍മ്മമുള്ള നര്‍മ്മം..
ആശംസകള്‍.
ആരെടാ ടീ വി പരിപാടികളെ കൊച്ചാക്കുന്നെ!! ഓടെടാ...
ചില റിയാലിറ്റി shows ഉം അത് വഴി എന്തെങ്കിലും ഒക്കെ ആവാന്‍ ആഗ്രഹിക്കുന്ന പല പാവം മനുഷ്യരെയും, പിന്നെ പരിപാടി കഴിഞ്ഞു പത്രങ്ങളിളുടെയും മെയിലിലൂടെയും വരുന്ന ചില (പല) വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ നമ്മള് തന്നെ ആലോചിക്കാറുണ്ട് ഇതെന്തൊരു ലോകം എന്ന് ...
പക്ഷെ എന്തൊക്കെ കേട്ടിട്ടും വീണ്ടും അതിലേക്കു പോകുന്നവര്‍ നന്നായി ആലോചിച്ചു എല്ലാം ചെയ്യണം എന്ന സന്ദേശം നല്കാന് ഈ പോസ്റ്റിനു കഴിഞ്ഞു ....
ശെരിക്കും കാല പ്രസക്തമായ വിഷയം... വീണ്ടും ഇത്തരം പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു...
ഇവിടെ വന്നു വായിച്ചു ...അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി...
@നൌഷാദ് കൂടരഞ്ഞി...അഞ്ചു അനീഷ്..ജുവൈരിയ സലാം...
@അകമ്പാടം...അതേ ഭാവന ആണെങ്കിലും യാതര്ത്യത്തോട് അടുക്കുന്നതാണ് എന്നാണു എനിക്ക് തോന്നുന്നത് അല്ലെ?
@ മന്‍സൂര്‍ കെ ടി ...ചില പരീക്ഷണങ്ങള്‍..വിജയിക്കുമോ എന്ന് നോക്കാം ല്ലേ?
@ കാന്താരീ..പ്രശ്നം ഇല്ല ട്ടോ
@ അസീസ് ...നന്ദി നെടുവീര്‍പ്പിട്ടു അതാകില്ല
@ വടക്കേല്‍...അതേ എല്ലാവര്ക്കും ഉള്ളതാണ്
@സി പി ഏ ..വളരെ നന്ദി ഇവിടെ വന്നതിനു
@രാഘവന്...നന്ദി..
@അക്ബര്‍ ഭായ്...ചുക്ക് കഷായം കൊണ്ട് മാറുന്ന പ്രശ്നം ഇല്ല തന്നെ
@ അഭീ..അപ്പൊ അതാണ് അവന് ബ്ലോഗരോന്നും അല്ലായിരുന്നു..
@ ശുക്കൂര്‍ നന്ദി..പണം മാത്രം മതി എല്ലാര്ക്കും ല്ലേ
@റാംജി സാര്‍ ..നന്ദി ..അതാണ് കുറെ "സംഗതികള്‍" ഇനിയും പഠിക്കാനുണ്ട്
@ടി ജെ അജിത് ..നന്ദി തീര്‍ച്ചയായും ..അറിയിക്കണം..ഓഡിയോ മെയില്‍ അയക്കണം കേട്ടോ
@അന്വേഷി ..നന്ദി
@സിദ്ദീക്ക് നന്ദി
@ ഇലയോടന്..നന്ദി..അതും ഒരു പാഠം ആണ്....പാഠം പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്..എത്ര പാഠം കൊടുത്തിട്ട് എന്തു കാര്യം അല്ലെ?
@ അനില്‍ കുമാര്‍ സര് ..നന്ദി അഭിപ്രായത്തിനു
@ റാണി പ്രിയ..എന്തേ ഇങ്ങനെയും നടക്കുന്നു ല്ലേ?
@ ടോംസ്..നന്ദി ടോംസ്..അതേയ്..പുതിയ ആക്ടിവിടീസ് പഠിക്കുന്നതിനു ഇടയില്‍ കഷ്ടപ്പാടിനു എന്തു വില അല്ലെ/.
@ഇസ്മയില്‍ കുരുമ്പടി ..നന്ദി..അതേ കുറച്ചു സ്ട്രോങ്ങ് ആകണം ?
@ബഷീര്‍ ഭായ് ..വളരെ നന്ദി..
@ഹരിപ്രിയ..നന്ദി..ഇനിയും ശ്രമിക്കാം .
--
sometimes we need not go for reality. it will come to us
എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞതിന് ഒരായിരം ശുക്രിയാ
ഇത് സംഭവ കഥയാണോ ഇക്കാ ..മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഹെഡ്
ഇക്ക ആണല്ലേ . ഞാന്‍ ഇപ്പോഴാ അറിഞ്ഞത് ..എന്നെ ചേര്‍ത്തതിനു വീണ്ടും ബഹുത് ശുക്രിയ
ആഹാ ഇതിനെയൊക്കെ എതിർത്താൽ നാളത്തെ മഹിളാരത്നം ആരാ ആകുക...!!!!!!!!!! നർമ്മം ആണൊ ഇത് എങ്കിൽ പൊള്ളുന്ന നർമ്മം ... കാലികമായ വിഷയം നന്നായി പറഞ്ഞു ....(പാവം സാജൻ)...
ആദ്യമായാണു ഇവിടെ.നന്നായിട്ടുണ്ട് എഴുത്ത് .ആശംസകള്‍.
inganokke sambavangal undakumo? undayikanumo? pavam sajan.. gulffile kashtappedalellam veruthe aayille... entha aalkkar ingane..
ഹ ഹ ഹ. കൊള്ളാം!!
സമകാലിക പോസ്റ്റുകള്‍ വിട്ടു ആചാര്യന് "ചെപ്പടി"വിദ്യകള്‍ കാട്ടി തുടങ്ങിയപ്പോ വായിക്കാന്‍ നല്ല രസം.
ഇനിയും പോരട്ടെ ഐറ്റംസ്. വായിക്കാന്‍ എല്ലാരും റെഡി.
കൊള്ളാം.നന്നായിട്ടുണ്ട്.
ഇമ്തിയാസിന്റെ പെര്‍ഫോര്‍മന്‍സ് കലക്കി... പോസ്റ്റിലെ അക്ടിവിടീസ് ഒക്കെ റിയലി എന്ജോയ് ചെയ്തു..!!
ദേ ഞാനോടി...
ഇതൊരു കാര്യം തന്നാ പറഞ്ഞത്
കഥ നന്നായിട്ടുണ്ട്
ഇത് ഒരു കഥ മാത്രം എന്നു വിശ്വസിക്കുന്നു ഞാന്‍ .എഴുത്തു നന്നായിരിക്കുന്നു.
വളരെ നന്നായി
നാണം കെട്ടും നെടീടുകില് നാണക്കേടാ പണം തീര്‍ത്തീടും..!!
ഇവിടെ അഭിപ്രായങ്ങള്‍ അറിയിച്ചു..എന്നെ പ്രോത്സാഹിപ്പിച്ച..എല്ലാവര്ക്കും വളരെയധികം നന്ദി...
chilappol angane aanu kanakku koottalukal pizhakkum ... jeevitham oru mathe matics aanennu paranjathu sariyaa... thettiyaal ellaam poyi.... :)
ഇത് കൊള്ളാം.. നല്ല രസമുണ്ട് വായിക്കാന്‍.
പക്ഷെ അനുഭവിച്ചാല്‍ അറിയാം അതിന്റെ വിഷമം അല്ലെ..
പോസ്റ്റിന്റെ തുടക്കത്തിലേ ചിത്രം എന്തൊക്കെയോ
സംസാരിക്കുന്നുണ്ട്
ഞാന്‍ പറയാന്‍ ഉദ്ദ്യേശിച്ചതുള്പ്പെടെ..!!
ഭാവുകങ്ങള്‍ ഇംതി
എന്തായാലും സാജനോട് ഇനി കാശ് അയക്കണ്ട എന്ന് പറഞ്ഞല്ലോ...ഭാഗ്യം !
നന്നായീട്ടോ..
കൊള്ളാം ആചാര്യാ..
നന്നായിട്ടുണ്ട്.
മലയാളത്തിന്റെ മങ്കമാരുടെ മനസ്സിലിരുപ്പ് കൊള്ളാം. അതിന്നു വേണ്ടി തക്കം പാര്‍ത്തിരിക്കുന്ന മനുഷ്യരും(?)... പാവം പ്രയാസികള്‍ തന്നെയാണ് കൂടുതല്‍ ഇരകള്‍ , കാരണക്കാരും .
രസകരമായ രീതിയില്‍ അവതരിപ്പിച്ചു , ആശംസകള്‍....
നാട്ടിലെ എല്ലാ നേരുകളുടേയും വെളിപ്പെടുത്തലുകൾ...
ഒപ്പം നല്ല എഴുത്തും കെട്ടൊ ആചാര്യാ
കുഴഞ്ഞുവീണ് മരിച്ചില്ലെന്കിലെ അത്ഭുതമുള്ളു..
ആദ്യായിട്ടാ ഇവിടെ എന്ന് തോന്നുന്നു,
കഥ നന്നായി...
എന്റെ പെണ്ണും പിള്ളയെയും ഈ പര്പടിക്ക് വിടണം എന്നാല്‍ പിന്നെ ഞാന്‍ ഫ്രീ ആവും
ഇവിടെ വന്നു ഇത് വായിക്കുകയും അഭിപ്രായങ്ങള്‍ എഴുതി എനിക്ക് പ്രോത്സാഹനം തരികയും ചെയ്ത എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വളരെയധികം നന്ദി...ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...
well
well
കൊള്ളാം ആചാര്യാ..
നന്നായിട്ടുണ്ട്.
ഇവിടെ വന്നു ഇത് വായിക്കുകയും അഭിപ്രായങ്ങള്‍ എഴുതി എനിക്ക് പ്രോത്സാഹനം തരികയും ചെയ്ത എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വളരെയധികം നന്ദി...ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...
നാണം കെട്ടും നെടീടുകില് നാണക്കേടാ പണം തീര്‍ത്തീടും..!!
കഥ നന്നായിട്ടുണ്ട്
ദേ ഞാനോടി...
ഇമ്തിയാസിന്റെ പെര്‍ഫോര്‍മന്‍സ് കലക്കി... പോസ്റ്റിലെ അക്ടിവിടീസ് ഒക്കെ റിയലി എന്ജോയ് ചെയ്തു..!!
ഹ ഹ ഹ. കൊള്ളാം!!
സമകാലിക പോസ്റ്റുകള്‍ വിട്ടു ആചാര്യന് "ചെപ്പടി"വിദ്യകള്‍ കാട്ടി തുടങ്ങിയപ്പോ വായിക്കാന്‍ നല്ല രസം.
ഇനിയും പോരട്ടെ ഐറ്റംസ്. വായിക്കാന്‍ എല്ലാരും റെഡി.
ആദ്യമായാണു ഇവിടെ.നന്നായിട്ടുണ്ട് എഴുത്ത് .ആശംസകള്‍.
ആഹാ ഇതിനെയൊക്കെ എതിർത്താൽ നാളത്തെ മഹിളാരത്നം ആരാ ആകുക...!!!!!!!!!! നർമ്മം ആണൊ ഇത് എങ്കിൽ പൊള്ളുന്ന നർമ്മം ... കാലികമായ വിഷയം നന്നായി പറഞ്ഞു ....(പാവം സാജൻ)...
എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായം പറഞ്ഞതിന് ഒരായിരം ശുക്രിയാ
ഇത് സംഭവ കഥയാണോ ഇക്കാ ..മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഹെഡ്
ഇക്ക ആണല്ലേ . ഞാന്‍ ഇപ്പോഴാ അറിഞ്ഞത് ..എന്നെ ചേര്‍ത്തതിനു വീണ്ടും ബഹുത് ശുക്രിയ
ഇവിടെ വന്നു വായിച്ചു ...അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി...
@നൌഷാദ് കൂടരഞ്ഞി...അഞ്ചു അനീഷ്..ജുവൈരിയ സലാം...
@അകമ്പാടം...അതേ ഭാവന ആണെങ്കിലും യാതര്ത്യത്തോട് അടുക്കുന്നതാണ് എന്നാണു എനിക്ക് തോന്നുന്നത് അല്ലെ?
@ മന്‍സൂര്‍ കെ ടി ...ചില പരീക്ഷണങ്ങള്‍..വിജയിക്കുമോ എന്ന് നോക്കാം ല്ലേ?
@ കാന്താരീ..പ്രശ്നം ഇല്ല ട്ടോ
@ അസീസ് ...നന്ദി നെടുവീര്‍പ്പിട്ടു അതാകില്ല
@ വടക്കേല്‍...അതേ എല്ലാവര്ക്കും ഉള്ളതാണ്
@സി പി ഏ ..വളരെ നന്ദി ഇവിടെ വന്നതിനു
@രാഘവന്...നന്ദി..
@അക്ബര്‍ ഭായ്...ചുക്ക് കഷായം കൊണ്ട് മാറുന്ന പ്രശ്നം ഇല്ല തന്നെ
@ അഭീ..അപ്പൊ അതാണ് അവന് ബ്ലോഗരോന്നും അല്ലായിരുന്നു..
@ ശുക്കൂര്‍ നന്ദി..പണം മാത്രം മതി എല്ലാര്ക്കും ല്ലേ
@റാംജി സാര്‍ ..നന്ദി ..അതാണ് കുറെ "സംഗതികള്‍" ഇനിയും പഠിക്കാനുണ്ട്
@ടി ജെ അജിത് ..നന്ദി തീര്‍ച്ചയായും ..അറിയിക്കണം..ഓഡിയോ മെയില്‍ അയക്കണം കേട്ടോ
@അന്വേഷി ..നന്ദി
@സിദ്ദീക്ക് നന്ദി
@ ഇലയോടന്..നന്ദി..അതും ഒരു പാഠം ആണ്....പാഠം പഠിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്..എത്ര പാഠം കൊടുത്തിട്ട് എന്തു കാര്യം അല്ലെ?
@ അനില്‍ കുമാര്‍ സര് ..നന്ദി അഭിപ്രായത്തിനു
@ റാണി പ്രിയ..എന്തേ ഇങ്ങനെയും നടക്കുന്നു ല്ലേ?
@ ടോംസ്..നന്ദി ടോംസ്..അതേയ്..പുതിയ ആക്ടിവിടീസ് പഠിക്കുന്നതിനു ഇടയില്‍ കഷ്ടപ്പാടിനു എന്തു വില അല്ലെ/.
@ഇസ്മയില്‍ കുരുമ്പടി ..നന്ദി..അതേ കുറച്ചു സ്ട്രോങ്ങ് ആകണം ?
@ബഷീര്‍ ഭായ് ..വളരെ നന്ദി..
@ഹരിപ്രിയ..നന്ദി..ഇനിയും ശ്രമിക്കാം .
--
ആരെടാ ടീ വി പരിപാടികളെ കൊച്ചാക്കുന്നെ!! ഓടെടാ...
'ഭര്‍ത്താവ് സ്വയം ഒരു കഴുത ആയാല്‍ ഭാര്യ കഴുതയുടെ യജമാനത്തി ആകും' എന്നൊരു ചൊല്ലുണ്ട്.
ഇത് വായിച്ചപ്പോള്‍ അതാ ഓര്‍മ്മവന്നത്! മര്‍മ്മമുള്ള നര്‍മ്മം..
ആശംസകള്‍.
കൊള്ളാം ആചാര്യാ...
നേരിന്റെ നേര്‍കാഴ്ച... നര്‍മം അസലായിരിക്കുന്നു. സാജന് വേദനികും കാരണം അയാള്‍ ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ട് ഇവിടെ ഭാര്യ ഇങ്ങനെ ഒക്കെ കാണിച്ചതിന് ശേഷം അവസാനം....
ഗള്ഫുകാരന് എന്നും മാടിനെ പോലെ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ തന്നെ എന്നും ഈ കഥ വെളിപ്പെടുത്തുന്നു.
ഇത്രയ്ക്കു വേണമായിരുന്നോ ? ഇമ്തിയാസ്
പൊള്ളുന്ന നര്‍മ്മം!
എങ്കിലും ..ഹാവൂ , ഇനി അടുത്ത പരിപാടി നോക്കാമല്ലോ എന്ന ആശ്വാസത്തില്‍ ഒന്ന് നിശ്വസിച്ചു സാജന് .
നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ !
ജുവൈരിയ പറഞ്ഞ പോലെ സാജന് രക്ഷപ്പെട്ടു എന്നെ ഞാനും പറയൂ...
ഈ അടുത്ത കാലത്ത് പാരിജാതം സീരിയല്‍ നടിയുടെ കേസ് പെരിന്തല്‍മണ്ണ കോടതിയില്‍ എത്തി എന്ന് എവിടയോ വായിച്ചു . അതും ഇതുപോലെ എന്തൊക്കെ കുണ്ടാമണ്ടി തന്നയാ... അവിടെ ഞാന്‍ കമന്റെഴുതിയത് ഇപ്പോഴും ഓര്‍ക്കുന്നു “ ഉണ്ണിയെ കണ്ടാല്‍ അറിയില്ലെ ഊരിലെ പഞ്ഞം’ എന്നായിരുന്നു ... അതുപോലെ ഇതൊക്കെ എവിടെ ചെന്നാ അവസാനിക്കുക എന്ന് നമ്മുക്ക് ഊഹിക്കാവുന്നാതല്ലെ ഉള്ളൂ..
സമൂഹത്തില്‍ നിലയും വിലയും മാത്രം മതി. പിന്നെ പണവും. അല്ല പിന്നെ.
ഇംതിയാസ്, നന്നായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ !
........ഒരു ദീര്‍ഘനിശ്വാസം വിട്ടു.
കഥ നന്നായിട്ടുണ്ട്
പതിവ് രീതി മാറ്റി പരീക്ഷിച്ച ആചാര്യന്റെ ഈ പുതിയ സംഭവം രസകരമായി.
വായിച്ചു കഴിഞ്ഞിട്ട് സാജന് നേര്‍ത്ത വേദന മാത്രമേ ഉണ്ടായുള്ളൂ ?
kalakki.. paavam sajan chettan, bodham poyi kaanum
അങ്ങിനെ സാജൻ രക്ഷപെട്ടു;
വായിച്ചു കഴിഞ്ഞതും ഹൃദയത്തില്‍ ഒരു നേര്‍ത്ത വേദന അനുഭവപ്പെട്ട സാജന് .
അവന് മിടുക്കനാ .... നേരിയ വേദന ... ഞാനാണെങ്കില്‍ നെഞ്ചു പൊട്ടി ചത്ത്
പോയേനെ ..... പരിമിതമാണെങ്കിലും ഇത്തരം സംഭവങ്ങളും ഇല്ലാതില്ല. എഴുത്ത്
രസിച്ചു .. ആശംസകള്‍
വായിച്ചു കഴിഞ്ഞതും ഹൃദയത്തില്‍ ഒരു നേര്‍ത്ത വേദന എനിക്കും അനുഭവപ്പെടുന്നു . റിയാലിറ്റി ഷോകളെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോള്‍ പിന്നണിയില്‍ തകരുന്ന ചില ജീവിതങ്ങളെ ആരും കാണുന്നില്ല.
ഹ ഹ ഹ!
രസമുള്ള വായന.
തമാശക്കിടയിലൂടെ മറഞ്ഞുനിന്ന് പൊങ്ങച്ചങ്ങള്‍ക്കും നാട്യങ്ങള്‍ക്കും നേരെ അസ്ത്രം തൊടുത്തു വിടുന്ന ജാലവിദ്യ....
ആസ്വദിച്ചു
ചിരിയ്ക്കാണോ കരയാണോ വേണ്ടേ എന്ന് അറിയാണ്ടായി പോയി..
എന്തൊക്കെ പറഞ്ഞാലും ഇതിന്റെ ഒക്കെ പിന്നാലെ ഓടുന്നവർ തന്നെയാ ഈ സാജൻ അടക്കം എല്ലാവരും, ഞാൻ ഒഴികെ :)
എത്ര പൈസയും സമയവുമാ ഒരു വ്യക്തിയ്ക്കു വേണ്ടി ഒരു കുടുംബം ഇത്തരം പരിപാടികൾക്ക് വേണ്ടി മുടക്കുന്നതെന്നോ..
ഇപ്പോഴാ ഇത് കണ്ടത്...മഹിള രത്നം ഔട്ട് ഓഫ് ഫാഷന്‍ ആണിപ്പോള്‍ ..വെറുതെയല്ല ഫര്‍ത്താവ് അല്ലെ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്...ഉടനെ അതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം ഭായ്...
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക