അന്ന് നാം സന്തോഷിച്ചു ,ലോക മനസ്സുകള്‍ ഒന്നടങ്കം ഈജിപ്ത്യന്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്കി ,അവസാനം ഹുസ്നി മുബാറക്ക് എന്ന ഏകാധിപതി ,ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ ലോകത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം,പ്രക്ഷോഭം നയിച്ച ആളുകളുടെ വീര കഥകള്‍ കൊണ്ട് നിറഞ്ഞു,നമ്മുടെ മാധ്യമങ്ങളും അതില്‍ നിന്നും വ്യതിചലിച്ചില്ല .ഫെസ് ബൂക്കിനെയും ,ഓര്‍ക്കൂട്ടിനെയും,എന്തിനു പറയുന്നു പാവം ബ്ലോഗുകളെ പോലും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാക്കി.
ആ പ്രക്ഷോഭം ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തിയതാണ് എന്ന് നാം വൈകി ആണ് അറിഞ്ഞത്.ആ പ്രക്ഷോഭ അഗ്നികള്‍ ലോകത്തിന്റെ കോണുകളിലൂടെ അവസാനം മിഡില്‍ ഈസ്റ്റ് കടക്കുമോ എന്നുള്ള ഭയം ,ലിബിയയും,ഇപ്പോള്‍ ബഹറിനും കടന്നു,ഒമാനിലേക്കും അവിടന്ന് കുവൈറ്റിലേക്കും ,ഇറാക്കിലേക്കും,എന്തിനു സൌദിയിലെക്കും വരെ ചിലപ്പോള്‍ നീണ്ടെക്കാവുന്ന ഈ തിരി നീളുമ്പോള്‍ ഇപ്പോള്‍ നാമൊക്കെ നമ്മുടെ ബന്ധുക്കളെ ഓര്‍ത്താണ് നില വിളിക്കുന്നത്,എന്നെങ്കിലും ഇതൊന്നു അവസാനിച്ചാല്‍ മതി എന്ന അവസ്ഥയിലേക്ക് നാം എത്തുമ്പോള്‍ ചിന്തിക്കേണ്ടത് എന്താണ്?
യുവത്വത്തിന്റെ ചോരത്തിളപ്പില്‍ മുന്നും പിന്നും നോക്കാതെ കാട്ടി കൂട്ടുന്ന ചെയ്തികള്‍ക്ക് ,വളരെ ദുഃഖ കരമായ ഒരു അവസാനം ഉണ്ടാകും എന്ന് എന്ത് കൊണ്ട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ,യുദ്ധങ്ങളുടെ അവസാനം ,അവിടത്തെ ജനങ്ങളുടെയും ,ആ രാജ്യവുമായി ബന്ധമുള്ള രാജ്യങ്ങളുടെയും,അവസ്ഥകള്‍ കണ്ടു നാമൊക്കെ മനസ്സിലാക്കുന്നില്ലാ?,ഏകാധിപധികളെ തുരത്തെണ്ടത് ആവശ്യമാണ് എങ്കിലും,അതിനു മാനുഷികമായ പരിഗണന നല്‍കിയുള്ള ചര്‍ച്ചകള്‍ക്കാണ് ,സമാധാന കാംക്ഷികളായ രാജ്യങ്ങളും ,ജനങ്ങളും മുന്നിട്ടിറങ്ങേണ്ടത്,ഇവിടങ്ങളിലൊക്കെ പറയുന്നതിലും വളരെയധികം ആള്ക്കാര് ആണ് ദിനേന മരിച്ചു വീഴുന്നത്,ഇതൊന്നും എന്തെ ഇപ്പോള്‍ മാധ്യമങ്ങളില്‍ വിഷയമാകുന്നില്ലാ?,ഇതൊന്നും എന്ത് കൊണ്ട് തനിക്കു ഇഷ്ട്ടമില്ലാത്ത ആളുകള്‍ തുമ്മിയാല്‍ പോലും മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന സംഘടനകള്‍ കാണുന്നില്ല?,
ഒരു പ്രക്ഷോഭം നടന്ന രാജ്യത്ത് ഇത് വരെ ആയിട്ടും ബദല്‍ സംവിധാനം ഉണ്ടാകാത്തത് ,അവിടത്തെ സാധാരണ ജനജീവിതത്തെ വളരെ ബാധിച്ചിട്ടുണ്ട് എന്നും നാം മനസ്സിലാക്കുക,തങ്ങള്‍ക്കു അനഭിമതരായ രാജ്യങ്ങളുടെ ജനങ്ങള്‍ക്ക് പ്രക്ഷോഭത്തിനുള്ള തിരി കൊടുക്കാന്‍ മാത്രമല്ല ,അവിടങ്ങളിലെ ജന ജീവിതം നേരെയാക്കുവാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതാണ്.അവര്‍ അതിനു തുനിഞ്ഞില്ലെങ്കിലും യു എന്‍ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടത് യുദ്ധങ്ങള്‍ ഉണ്ടാവാതിരിക്കനാണ് ,അല്ലാതെ ഇപ്പോള്‍ പടിഞ്ഞാറന്‍ രക്ത ദാഹികള്‍ ലിബിയ എന്ന രാജ്യത്തെയും കൈപ്പിടിയില്‍ ഒതുക്കുവാന്‍ സര്‍വ സന്നാഹവുമായി കാത്തു നില്കുമ്പോള് അതിനു പിന്തുണ നല്കി അവസാനം എല്ലാം കഴിഞ്ഞു കുറെ മരുന്നും ,പൊതിയുമായി ഇറങ്ങല്‍ മാത്രമല്ലാ ഇവരുടെയൊക്കെ പണികള്‍ .ഇപോഴത്തെ സംഭവ വികാസങ്ങള്‍ കാര്യ കാരണങ്ങള്‍ നിരത്തി ചിന്തിക്കുമ്പോള്‍ ചിലതൊക്കെ മണക്കാന്‍ കഴിയുന്നുണ്ട്.ബെടക്കാക്കി തനിക്കാക്കുക എന്ന തത്വം ഇവിടെ പ്രായോഗികമായോ എന്നൊരു സംശയം ഇല്ലാതില്ലാ.
അനുബന്ധം : ഈജിപ്ത്യന്‍ പ്രക്ഷോഭ വിജയത്തിന്റെയും ,ലിബിയയിലെ ഗദ്ദാഫിയുടെ തകര്‍ച്ചയും ആഘോഷമാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഹോരാത്രം പങ്കെടുത്തു യുവാവായ മകന് ക്ഷീണിച്ചു വീട്ടിലെക്കെത്തുമ്പോള്‍ ,ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി ഏതോ വിദേശ രാജ്യത്ത് കഷ്ട്ടപ്പെട്ടു കൊണ്ടിരുന്ന അച്ഛന് ,അവിടത്തെ പ്രക്ഷോഭങ്ങള്‍ കാരണം തനിക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു വീട്ടിലേക്കു തിരിച്ചെത്തിയിരുന്നു....
Comments
തീര്‍ച്ചയായും ഇവിടങ്ങളില്‍ വരുന്ന മാറ്റം പ്രവാസി കുടുംബങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുകതന്നെ ചെയ്യും... ആശംസകള്‍
തുനീശ്യയിലെ തെരുവില്‍ സ്വന്തം ശരീരത്ത് തീകൊളുത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച പച്ചക്കറി കച്ചവടക്കാരനില്‍ നിന്നും
അഗ്നിജ്വാല ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നു . തീര്‍ച്ചയായും ലോകം ഒരു പുതിയ പ്രഭാതത്തെ ഗര്‍ഭം ചുമന്നിരിക്കുന്നു. അമേരിക്കയുടെ മൂട് താങ്ങികളായ ഏകാധിപതികള്‍ ചത്താലും വേണ്ടില്ല കസേര വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് .
സ്വന്തം ജീവന് ബലികൊടുത്തും അവരെ തുരത്തുമെന്ന വാശിയിലാണ് അവിടുത്തെ ജനങ്ങളും. ഇവിടെ പ്രവാസിയായ ഒരാളുടെ കുടുംബത്തിനു എന്ത് സംഭവിക്കുന്നു എന്ന് മാത്രം ചിന്തിച്ച് നാം വെറുതെ ചെറുതാവരുത്.
പുതിയ ഒരു കോണിലൂടെ വിഷയം അവതരിപ്പിച്ചതിന് നന്ദി ആചാര്യ
വേണ്ടിവന്നാൽ ലിബിയയിലേക്ക് പട്ടാളത്തെ അയക്കുമെന്നു അമേരിക്ക പ്രസ്താവിച്ചു കഴിഞ്ഞു.അങ്ങനെ വന്നാൽ അഫ്ഗാന്റെയും,ഇറാക്കിന്റെയും ഗതി തന്നെയായിരിക്കും ഇനി ലിബിയയുടേതും.ലിബിയയുടെ എണ്ണസമ്പത്തിന്റെ മേൽ അമേരിക്കയുടെ ദൃഷ്ടി പതിഞ്ഞുകഴിഞ്ഞു.
ആചാര്യന് ,വിഷയത്തില്‍ എനിക്ക് കൂടുതല്‍ എനിക്ക് ഗ്രാഹ്യം ഇല്ല .. എങ്കിലും അഭിനന്ദനങ്ങള്‍ !!
ശരിയാണ് . ഈജിപ്ത് വിപ്ലവം ലോകത്തിലെ മറ്റു പല രാജ്യങ്ങളിലെയും പ്രക്ഷോഭ കാരികള്‍ക്ക് ആവേശം വിതച്ചു. ഇതിന് ഫലമായി പൊതുവേ സമാധാന പ്രദേശങ്ങളായി വിലയിരുത്തപ്പെട്ടിരുന്ന ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ചു. ആചാര്യനും ഞാനും അടങ്ങിയ പ്രവാസി സമൂഹം ഈ വിപ്ലവങ്ങളെ വാരെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.
പക്ഷെ ഏകാധിപതികള്‍ എന്നും എകാധിപധികളും സെചാധിപതികലുമായി തുടരുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്.
അസംപ്തൃപ്തരായ ജനങ്ങള്‍ നീതിക്കായ് ആയുധമെടുക്കുന്നത് ,പലപ്പോഴും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്
എന്ത് സംഭവിച്ചാലും നേട്ടം ,
ചോര പൊടിയുന്നത് നോക്കിയിരിക്കുന്ന ചെന്നായകള്‍ക്ക് തന്നെ! അവര്‍ കച്ച മുറുക്കിക്കഴിഞ്ഞു.
ഇനിയും ചോരപ്പുഴ ഒഴുകും.പക്ഷെ, ആര് എന്ത് ചെയ്യാന്‍?
എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വരുന്നവര്‍ക്ക് വണ്ടിക്കൂലി പോലും കൊടുകാതവരല്ലേ നമ്മുടെ സര്‍ക്കാര്‍ പോലും..
അപ്പൊ, പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?
ആവേശത്തിന്റെ അലയോലികള്‍ സൃഷ്ടിക്കാനും അത് ആളിക്കതിക്കാനും ആയിരങ്ങള്ണ്ടാവും , അതിലൂടെ നീതിനിര്വഹിക്കപ്പെടാനുള്ള ആഹ്വാനങ്ങലുണ്ടായാലും തുടന്ന് വരുന്നത് അരാജകത്വമാണ് എന്നുള്ളതാനു ചരിത്രം. വര്‍ത്തമാന ലോകത്തിലെ ഇന്റര്‍നെറ്റ് പ്രക്ഷോഭങ്ങളുടെ പ്രതിഫലനങ്ങള്‍ പ്രസക്തമായ രീതിയില്‍ അവതരിപ്പിച്ച ആചാര്യന് അഭിന്ദങ്ങള്‍ അര്‍ഹിക്കുന്നു, ആശംസകള്‍ ...
അമേരിക്കയുടെ പുതിയ പിടിച്ചെടുക്കല്‍ തന്ത്രം നമ്മള് അറിയാന്‍ വൈകി എന്ന് വേണം കരുതാന്‍
നല്ല ലേഖനം ആചാര്യന് .
ജോലി ചെയ്യുന്ന രാജ്യത്തിന്റെ അവസ്ഥ എന്താകും എന്ന വേവലാതി ഇല്ലാതെയല്ല.
പക്ഷെ അപ്രതീക്ഷിതമായ ഇത്തരം ദ്രുവീകരണത്തില്‍ ഒന്നും നേടാതെ പോകുന്ന പലരുടെയും കാര്യം.
ആ അനുബന്ധ കുറിപ്പുമായി ചേര്‍ത്ത് വായിച്ചെന്നെ ഉള്ളൂ.
ഈജിപ്റ്റ് പ്രക്ഷോപം നടക്കുംബോള്‍ സൗദിയിലെ പള്ളിയിലെ കുതുബ (പ്രസഗം)യില്‍ കേട്ടത് ഇപ്പൊ സത്യമായി വരുന്നു. അന്നതു കേട്ടപ്പോള്‍ മനസ് അതിനെതിരായിരുന്നെങ്കിലും.
ക്രിത്യമായ പണ്ടിത നേത്ര്ത്തം ഇല്ലാതെ ഭരണത്തിനെതിരെ തിരിയാന്‍ ഇസ്ലാമിക ദ്രിഷ്ട്ട്യാ അനുവാതമില്ലാ എന്നായിരുന്നു അത്. ഈജിപ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയകലാപവും മറ്റും നമ്മോട് പറയുന്നതും അതുതന്നെ അല്ലെ. സമരം നടക്കുന്ന ഒരുസ്തലത്തും വ്യക്തമായ ഒരു നേത്ര്ത്തമൊ വ്യക്തമായ ഒരു ഭവി കാഴ്ചപ്പാടോ ഇല്ലതെയാണ് സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ പോയാല്‍ ഇത് നാഷത്തിലെ അവസാനിക്കൂ. അതില്നിമ്മും വീഴുന്ന ചോരകുടിക്കുവാനാണ് കഴുഗന് കണ്ണുമായി കുറേപേര്‍ കാതിരിക്കുന്നത്.
ആട്ടിന്‍ ചോര കുടിക്കുന്ന ചെന്നായ് അപ്പപ്പോള്‍ ചോരക്കുള്ള ഉപായങ്ങളും തേടുന്നു.
ടുനീഷ്യയിലും ഈജിപ്തിലും ഏകാധിപതികള്‍ ഭരണം ഒഴിഞ്ഞപ്പോള്‍ ജനാധിപത്യത്തിന്റെ നവകിരണങ്ങള്‍ കൂടുതല്‍ നാടുകളിലേക്ക് കടന്നുവരുന്നുവെന്നു പ്രത്യാശിച്ചവര്ക്ക് ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ലിബിയ യുദ്ധ ഭൂമിയായത്തോടെ പുറത്തു വരുന്നത്. അമേരിക്കയുടെ സ്നേഹ ഭാജനമായ ഗദ്ദാഫിയെ എതിര്‍ക്കുന്ന പ്രക്ഷോഭകാരികളെ നിര്‍ദയം ആക്രമിക്കുന്ന ഗദ്ദാഫി അനുകൂലികളും ഒരു സംഘം പട്ടാളക്കാരും, ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും തകര്‍ന്നു കഴിഞ്ഞിട്ട് ഇടപെടാനും ഇറാഖിന്റെ സമ്പത്ത് കൊള്ളയടിച്ചതിന്റെ അനുഭവ സമ്പത്തുമായി ലിബിയയുടെ എണ്ണ സമ്പത്ത് കൈവശപ്പെടുത്തി കൊള്ളയടിക്കാന്‍ കാത്തു നില്ക്കുന്ന പടിഞ്ഞാറന്‍ സഖ്യ കക്ഷികളും അമേരിക്കയും. എണ്ണ സമ്പന്നമായ മധ്യപൂര്‍വ ദേശത്തെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ എന്ന വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറം അരാഷ്ട്രീയ വല്കരണത്തിനും ചൂഷണത്തിനുമുള്ള ആസൂത്രിത നീക്കമായി കാണേണ്ടിയിരിക്കുന്നു. സാമ്രാജ്യത്ത മോഹികളുടെ ചൂഷണത്തിന്റെ കാണാച്ചരടുകള്‍ മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ കണ്ടെത്തട്ടെ എന്ന് പ്രത്യാശിക്കാം...
വായിച്ചു.
അഭിപ്രായം മറിച്ചാണ്. ഏതിനും ഒരു മറുവശം ഉണ്ടാകും. എന്ന് കരുതി ചെറിയ പിന്നാമ്പുറങ്ങള്‍ വലുതാക്കി കാണിച്ച് ഇവിടങ്ങളില്‍ നടക്കുന്ന വിപ്ലവങ്ങള്‍ വേണ്ടായിരുന്നു എന്ന് കാണിക്കുന്നത് യാധര്ത്യത്തെ മറച്ചു പിടിക്കലാണ്.
അധികാരം എന്നത് ഇന്ത്യയിലെപ്പോലെ ആര്‍ക്കും നേടാനാകണം. താഴ്ന്ന ജാതിക്കാരനായ കെ ആര് നാരായണനും ന്യൂനാല്‍ ന്യൂനപക്ഷമായ സിഖു സമുദായത്തിലെ സിംഗിനും ഇന്ത്യയില്‍ അധികാര സോപാനത്തില്‍ കയറിപ്പറ്റാന്‍ ആയി.
ഒരു നിമിഷം ഓര്‍ക്കുക. ഈ എബ്രഹാം ലിങ്കണ് ജനിച്ചിരുന്നത് ഒരു വേള ഏതെന്കിലും ഇത്തരം ഏകാധിപത്യ രാജ്യങ്ങളില്‍ ആയിരുന്നെങ്കിലോ?...
അയാള്‍ ഒരു ഉദ്യോഗസ്ഥന് എന്നതിലുപരി ഒന്നും ആകുമായിരുന്നില്ല.
ജനങ്ങളുടേ കയ്യിലേക്ക് അധികാരം വരുന്നതിനെ ചില്ലറ സ്വാര്‍ത്ഥ നഷ്ടങ്ങള്‍ ആലോചിച്ചു എതിര്‍ക്കുകയല്ല വേണ്ടത്.
അതിനെ പിന്തുണക്കുകയും അധികാരം യഥാര്‍ത്ഥ അവകാശികള്‍ക്ക് അതായത് ജനങ്ങളുടേ പ്രതിനിധികള്‍ക്ക് കിട്ടുന്നത് വരെ സമരം ചെയ്യുന്നതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നാണു എന്റെ വിനീതമായ അഭിപ്രായം.
യോഗ്യതയുള്ളത് അതിജീവിക്കും.അത് പ്രകൃതി നിയമം.ലോകം മുഴുവന്‍ പ്രക്ഷോഭം നടന്നാലും മലയാളിക്ക് യോഗ്യതയുണ്ടെങ്കില്‍ അവനൊരു പ്രയാസവും വരില്ല.വാ കീറിയവന് അന്നവും തരും.അനര്‍ഹമായ സ്ഥാനങ്ങളില്‍ ഏറെ കാലം ആര്‍ക്കും വാഴാന്‍ സാധ്യമല്ലെന്നാണ് ചരിത്രം നല്കുന്ന പാഠം.കാത്തിരുന്നു കാണാം
ക്ഷീരമുള്ളകിടിൻ ചുവട്ടിലും
ചോരതന്നെ കൊതുകിന് കൌതുകം...
നല്ല ലേഖനം കേട്ടൊ ഭായ്
വിപ്ലവങ്ങള്‍ തിരക്കഥയെഴുതിയ ശേഷം ഉണ്ടാവുന്നതല്ല. പതിറ്റാണ്ടുകളുടെ പീഡന പര്‍വത്തില്‍ നിന്നു വിരിയുന്നതാണ്. അതിന്റെ അലകളില്‍ നമ്മള് പെടുന്നുവെങ്കില്‍ അത് നമ്മുടെ സര്‍ക്കാരുകളുടെയും നമ്മുടെയും പരാജയം. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ചോറ് തിന്നാല്‍ പെട്രോ ഡോളര്‍ വേണമെന്നത് ഈ മുല്ലപ്പൂ വിപ്ലവത്തിന്റെ ബാധ്യത ലിസ്റ്റില്‍ പെടുന്നില്ല. നമ്മുടെ സൌകര്യത്തിനു വേണ്ടി അവരുടെ സ്വാതന്ത്ര്യം കാത്തു നില്ക്കട്ടെ എന്ന് പറയാമോ?
ആചാര്യന്റെ ദീര്‍ഘ ദര്‍ശനങ്ങള്‍ ശ്ലാഘനീയം തന്നെ !
കുറുംപടിയും മോശമാക്കിയിട്ടില്ല !
പിന്നെ സലാമിന്റെ കാര്യം പറയാനുമില്ല !
ഇതില്‍നിന്നും ഒന്ന് വ്യക്തമാകുന്നു ,
നമ്മുടെ ശാന്തിയും സമാധാനവും സ്വസ്ഥതയും ഒരു തണ്ണിമത്തന് പോലെ ആണെന്ന് ...
ആര്‍ക്കും എപ്പോഴും എവിടെനിന്നും തട്ടിയെടുത്തു ശാപ്പിട്ടുകളയാം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ ..............
വേറിട്ട കാഴ്ചപ്പാട് നല്ലത് തന്നെ. പക്ഷേ എല്ലാ കാലത്തെക്കുമായ് ഒരു ജനതയെ അടിച്ചമര്‍ത്തി വെക്കാം എന്ന ചിന്ത മൌഡ്യമല്ലെ.അവര്‍ ഉയിര്ത്തെഴുന്നേല്ക്കുക തന്നെ ചെയ്യും.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരുടെ ഉദ്ദേശം വളരെ വ്യക്തമല്ലെ.അതെത്രത്തോളം മനസ്സിലാക്കി നില്ക്കാന് കഴിയുന്നുവോ അതനുസരിച്ചാവും അവിടങ്ങളിലെ ജനങ്ങളുടെ ഭാവി.
അഭിനന്ദങ്ങള്‍ പോസ്റ്റിനു.
നയതന്ത്രം എണ്ണക്കുള്ള തന്ത്രമായി മാറിയ കാലം.
ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
പിന്നെ ചിലര്‍ ആ അനുബന്ധം മാത്രം ആണ് വിഷയമാക്കിയത് ..അത് അനുബന്ധമായി വായിക്കേണ്ടത് മാത്രം .പോസ്റ്റില്‍ പറയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികള്‍..തങ്ങളുടെ അധീനതയിലുള്ള നേതാക്കന്മാരെ അവര്‍ തന്നെ രൂപപ്പെടുത്തിയതെന്നു തോന്നുന്ന തിരക്കഥയിലൂടെ പുറത്താക്കുകയും ,എന്നിട്ട് അവിടങ്ങളില്‍ അരാജകത്വം ശ്രിഷ്ട്ടിച്ചു ആ രാജ്യത്തെ പൂര്‍ണമായും അധീനപ്പെടുത്തി ,മുഴുവന്‍ സമ്പത്തും കൊള്ളയടിക്കുക എന്ന ലക്ഷ്യമാണോ എന്നും ആണ്..അതിനു അവര്‍ ഐക്യരാഷ്ട്ര സഭ പോലെ നിഷ്പക്ഷരാകെണ്ടവരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണു ഞാന്‍ പോസ്റ്റിലൂടെ പറഞ്ഞത്..
പിന്നെ ആ അനുബന്ധം ....അത് നാം മലയാളികള്‍ ,അല്ലെങ്കില്‍ ഭാരതീയര്‍ ,മാത്രം അല്ല പ്രവാസി സമൂഹങ്ങള്‍ ആയിട്ടുള്ളത്,ദുബായിലും ,മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ,എന്തിനു ഇറാക്കില്‍ വരെ ,ലിബിയ,ടുണീഷ്യ,ഈജിപ്റ്റ് ,ഇന്തോനേഷ്യ ,തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ജോലി എടുക്കുന്നുണ്ട്,അവരും പ്രവാസികളുടെ കൂട്ടത്തില്‍ പെടും എന്തേ...
ഏകാധിപത്യം അവസാനിക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ് പക്ഷെ ഇത് ചെയ്യേണ്ടത് ചര്‍ച്ചകളിലൂടെ എല്ലാവര്ക്കും പരിഹാര്യമായ രീതിയില്‍ ആകണം ,അല്ലാതെ പാവം ജനങ്ങളെ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തില്‍ അക്രമ ,അരാജകത്വം കൊണ്ടാടിയിട്ടു ,അവസാനം ഒരു താല്‍ക്കാലിക സംവിധാനം പോലും ഇല്ലാതെ ,ജനങ്ങള്‍ നരകിക്കാന്‍ പാടില്ല ,അവിടത്തെ ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുകയും ഇവരുടെ ബാധ്യത ആണ് ,എന്നും ആണ് ഞാന്‍ പറഞ്ഞത് ..
ഏകാധിപത്യം ചര്‍ച്ചയിലൂടെ അവസാനിക്കുന്ന കാലത്ത് പിടക്കോഴി കൂവും. കോഴിക്ക് എന്തോ വരും നമുക്ക് കാത്തിരിക്കാം!. മുപ്പതു വര്‍ഷമായി മിണ്ടാനോ പറയാനോ അവകാശമില്ലാതെ നാട്ടില്‍ അടിയന്തിരാവസ്ഥ നടപ്പിലാക്കുന്ന, പ്രതിപക്ഷ കക്ഷികളെ അംഗീകരിക്കുക പോലും ചെയ്യാതെ നിരോധിച്ച, പ്രതികരിക്കുന്നവരെ തുറുങ്കിലടച്ച ഒരു ഏകാധിപതിയെ ചര്‍ച്ച നടത്തി പുറത്താക്കാം! ഇതല്പം കടന്ന കയ്യായിപ്പോയി. അവര്‍ക്ക് ഇതാരും പറഞ്ഞുകൊടുത്തില്ല പാവങ്ങള്‍ ... രക്ത രഹിതമായി വിപ്ലവം നയിച്ച അവര്‍ അഭിന്ദനം അര്‍ഹിക്കുന്നു. വരാന്‍ പോകുന്ന അരാജകത്വം നിലവിലെ നിഷ്ഠൂര ഭരണത്തെക്കാള്‍ നല്ലത് എന്ന് അറിയാതെ ആണോ ജന ലക്ഷങ്ങള്‍ തെരുവില്‍ ഇറങ്ങിയത്? അതിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോലും അവര്‍ തയ്യാറാകുമ്പോള്‍ നമ്മള് ഓര്‍ക്കുന്നത് നമ്മുടെ ചെറിയ ബുദ്ധിമുട്ടുകള്‍ ആണ്.
അഭിനന്ദനങ്ങള്‍..
ലേഖനം വളരെ നന്നായി
എല്ലാം കെട്ടു ഭയന്നാണ് ദിനങ്ങള്‍ നീങ്ങുന്നത് എല്ലാം നന്മയില് പര്യവസാനിക്കട്ടെ...
എഴുത്തിന്റെ മൂന്നാം കണ്ണ് കാലത്തിന്റെ സ്പര്‍ശത്താല്‍ തുറന്ന് വെച്ച ഒരു കാഴച്..കഴുകന്മാരാണ് ചുറ്റിലും ..
ലോകത്ത് മാറ്റത്തിന്റെ കാറ്റുവീശുന്നു, ഇനിയും അധികാരക്കൊതി തീരാത്ത ഏകാധിപതികള്‍ക്ക് മുന്നില്‍ ഈ കാറ്റ് കൊടുങ്കാറ്റായി മാറുന്നു. വീശട്ടെ, വീശിയടങ്ങുന്പോള് ബാക്കിയാവുന്ന സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പിന്നെയും മാറ്റത്തിന്റെ നിറം.
ലേഖനം നന്നായിരിക്കുന്നു, അവതരണവും...!
കാലിക പ്രസക്താമായ ലേഖനം....
ഇവിടെ സൌദിയിലും ഏതാണ്ടൊക്കെയോ സംഭവിക്കൂമെന്ന് കരുതി എത്രയോ സ്നേഹീതന്മാരാണു ഈ കഴിഞ്ഞ വെള്ളിയാഴ്ച അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്.,ഇവിടെയൊക്കെ എന്തെങ്കിലും സംഭവിച്ചാൽ അത് ആദ്യം പ്രാതിഫലിക്കുക പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയൂം ജീവിതത്തീലാണ്..
സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചിന്തിക്കാതെ പോവുന്ന
യാഥാര്‍ത്ഥ്യത്തെ അവസാന വരികളില്‍ കാണാം..
വാര്‍ത്തകള്‍ ആഘോഷമാവുമ്പോള്‍ നാം മറന്നു പോവുന്ന സത്യം ഇനി വല്ല ചലച്ചിത്രകാരന്മാരും നേരിനു നേരെ പിടിച്ച ക്യാമറയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ നാം അമ്പരന്നു പറയും..
ഒരു വിപ്ലവത്തിനു ശേഷമുള്ള കാഴ്ച്ചകളില്‍ അനേകം പ്രതിവിപ്ലവങ്ങളുടെ മൊട്ടുകള്‍ കാണുന്നു!
നല്ല ചിന്ത..ശക്തമായ രചന..
അപ്രതീക്ഷിതമായി സംഭവിക്കുന്ന ഭരണ മാറ്റങ്ങള്‍ അവിടങ്ങളിലെ പ്രവാസികളെയും ബാധിക്കും എന്നത് ശരി തന്നെ. എന്തൊക്കെ മെച്ചങ്ങള്‍ ഉണ്ടെങ്കിലും പലരുടെയും ഏക വരുമാന മാര്‍ഗം പോലും വഴിമുട്ടും. പല സമരങ്ങള്‍ക്ക് പിന്നിലും സ്വദേശി വല്കരണ മുറവിളികളും ഉണ്ടെന്നത് ശ്രദ്ധേയമാണ്.
കാലിക പ്രസക്തമായ ലേഖനം...ആശംസകള്‍!
ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?
എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.
കമ്പ്ലീറ്റ് കണ്ഫ്യൂഷന്
കുറച്ചു ദിവസം മുന്‍പ് എഴുതിയതാണ്, മുഴുവന്‍ വായിക്കാന്‍ പറ്റുമെങ്കില്‍ വായിക്കൂ എന്റെ ബ്ലോഗിലുണ്ട്.
നല്ല ലേഖനം
തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ്ട്രങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കിയത്. ജനാതിപത്യം വന്നാൽ ജനം സ്വതന്ത്യമാകുമെന്ന് വിശ്വസിക്കാൻ കഴിയില്ല. എന്ന് എത്ര ജനാതിപത്യ രാഷ്ട്രങ്ങളുണ്ട് മനുഷ്യരെ അന്യായമായി പീഢിപ്പിക്കുന്നതിൽ? കൊഴിഞ്ഞ് വീണ മുബാറക്കും നടത്തിയിരുന്നത് കള്ളവോട്ടിന്റെ ജനാതിപത്യമായിരുന്നു. സ്വതന്ത്ര്യം എന്നത് തോന്നിയത് പോലെ ജീവിച്ച്, സാധ്യമാകുന്നത്ര പൊതുമുതൽ കക്കാനും നശിപ്പിക്കാനുമുള്ളതാകരുത്. മാന്യമായി ജീവിക്കുന്നവന് എവിടെയും സ്വതന്ത്ര്യമുണ്ട്. ഞാൻ ജി.സി.സി. രാഷ്ട്രങ്ങളിൽ കൂടുതൽ കർശന നിയമമുള്ള രാജ്യത്താണ്. 12 വർഷത്തിൽ അധികമായി എനിക്കിവിടെ ശ്വസം മുട്ടനുഭവപെട്ടിട്ടില്ല. മാത്രമല്ല, ഇവിടെയുള്ള എന്റെ പ്രോപർട്ടിയിൽ നാട്ടിലുള്ളതിനേക്കാൾ പ്രതീക്ഷയുണ്ട്. നാട്ടിൽ രാഷ്ട്രീയക്കാരെ പേടിക്കണം. ഒരു ഹർത്താലോ ബന്തോ വന്നാൽ പേടിച്ചിരിക്കണം… വ്യക്തിമുതൽ പോയിട്ട് പൊതുമുതൽ പോലും നശിപ്പിക്കുന്നത് ആവേശമായി മാറ്റിയവരാണ് നമ്മൾ…!
മുരളീമുകുന്ദന്റെ കമന്റിനെ ഞാന്‍ ലൈക്കുന്നൂ...
അനിവാര്യമായ മാറ്റമാണെങ്കിൽ അനുകൂലിക്കുക തന്നെ വേണം. പക്ഷേ അനിവാര്യമാണൊ എന്ന മാനദണ്ഡം അതാരളക്കും.. അവിടെയാണു ചോര മണക്കുന്നതു.. നല്ല ലേഖനം
കണ്ടു അറിയാം എല്ലാം
പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി എന്ന സംശയം ബാക്കിയാവുന്നു.
ഒരു സംശയം, അറബി നാടുകളിൽ ജനാധിപത്യ ഭരണം വന്നാൽ ശരിയത്തു ഭരണവും,നിയമങ്ങളും ചവറ്റു കൊട്ടയിലേക്കു എറിയപ്പെടുകയില്ലേ...? അതു ഇൻഡ്യൻ മുസ്ലിങ്ങൾ അംഗീകരിക്കുമോ ?
പക്ഷേ ഇതെന്തുകൊണ്ട് എല്ലാ ഇടത്തും ഒരുമിച്ചുപൊട്ടി എന്ന സംശയം ബാക്കിയാവുന്നു.
തുനീഷ്യയും ഈജിപ്തും ലിബിയയും പോലെയല്ല ജി.സി.സി രാഷ്ട്രങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കിയത്. ജനാതിപത്യം വന്നാൽ ജനം സ്വതന്ത്യമാകുമെന്ന് വിശ്വസിക്കാൻ കഴിയില്ല. എന്ന് എത്ര ജനാതിപത്യ രാഷ്ട്രങ്ങളുണ്ട് മനുഷ്യരെ അന്യായമായി പീഢിപ്പിക്കുന്നതിൽ? കൊഴിഞ്ഞ് വീണ മുബാറക്കും നടത്തിയിരുന്നത് കള്ളവോട്ടിന്റെ ജനാതിപത്യമായിരുന്നു. സ്വതന്ത്ര്യം എന്നത് തോന്നിയത് പോലെ ജീവിച്ച്, സാധ്യമാകുന്നത്ര പൊതുമുതൽ കക്കാനും നശിപ്പിക്കാനുമുള്ളതാകരുത്. മാന്യമായി ജീവിക്കുന്നവന് എവിടെയും സ്വതന്ത്ര്യമുണ്ട്. ഞാൻ ജി.സി.സി. രാഷ്ട്രങ്ങളിൽ കൂടുതൽ കർശന നിയമമുള്ള രാജ്യത്താണ്. 12 വർഷത്തിൽ അധികമായി എനിക്കിവിടെ ശ്വസം മുട്ടനുഭവപെട്ടിട്ടില്ല. മാത്രമല്ല, ഇവിടെയുള്ള എന്റെ പ്രോപർട്ടിയിൽ നാട്ടിലുള്ളതിനേക്കാൾ പ്രതീക്ഷയുണ്ട്. നാട്ടിൽ രാഷ്ട്രീയക്കാരെ പേടിക്കണം. ഒരു ഹർത്താലോ ബന്തോ വന്നാൽ പേടിച്ചിരിക്കണം… വ്യക്തിമുതൽ പോയിട്ട് പൊതുമുതൽ പോലും നശിപ്പിക്കുന്നത് ആവേശമായി മാറ്റിയവരാണ് നമ്മൾ…!
ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?
എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു.
കമ്പ്ലീറ്റ് കണ്ഫ്യൂഷന്
കുറച്ചു ദിവസം മുന്‍പ് എഴുതിയതാണ്, മുഴുവന്‍ വായിക്കാന്‍ പറ്റുമെങ്കില്‍ വായിക്കൂ എന്റെ ബ്ലോഗിലുണ്ട്.
സമകാലിക സംഭവങ്ങളുറ്റെ ആവേശത്തള്ളലില് അധികമാരും ചിന്തിക്കാതെ പോവുന്ന
യാഥാര്‍ത്ഥ്യത്തെ അവസാന വരികളില്‍ കാണാം..
വാര്‍ത്തകള്‍ ആഘോഷമാവുമ്പോള്‍ നാം മറന്നു പോവുന്ന സത്യം ഇനി വല്ല ചലച്ചിത്രകാരന്മാരും നേരിനു നേരെ പിടിച്ച ക്യാമറയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ നാം അമ്പരന്നു പറയും..
ഒരു വിപ്ലവത്തിനു ശേഷമുള്ള കാഴ്ച്ചകളില്‍ അനേകം പ്രതിവിപ്ലവങ്ങളുടെ മൊട്ടുകള്‍ കാണുന്നു!
നല്ല ചിന്ത..ശക്തമായ രചന..
കാലിക പ്രസക്താമായ ലേഖനം....
ഇവിടെ സൌദിയിലും ഏതാണ്ടൊക്കെയോ സംഭവിക്കൂമെന്ന് കരുതി എത്രയോ സ്നേഹീതന്മാരാണു ഈ കഴിഞ്ഞ വെള്ളിയാഴ്ച അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്.,ഇവിടെയൊക്കെ എന്തെങ്കിലും സംഭവിച്ചാൽ അത് ആദ്യം പ്രാതിഫലിക്കുക പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയൂം ജീവിതത്തീലാണ്..
എഴുത്തിന്റെ മൂന്നാം കണ്ണ് കാലത്തിന്റെ സ്പര്‍ശത്താല്‍ തുറന്ന് വെച്ച ഒരു കാഴച്..കഴുകന്മാരാണ് ചുറ്റിലും ..
ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...
പിന്നെ ചിലര്‍ ആ അനുബന്ധം മാത്രം ആണ് വിഷയമാക്കിയത് ..അത് അനുബന്ധമായി വായിക്കേണ്ടത് മാത്രം .പോസ്റ്റില്‍ പറയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ശക്തികള്‍..തങ്ങളുടെ അധീനതയിലുള്ള നേതാക്കന്മാരെ അവര്‍ തന്നെ രൂപപ്പെടുത്തിയതെന്നു തോന്നുന്ന തിരക്കഥയിലൂടെ പുറത്താക്കുകയും ,എന്നിട്ട് അവിടങ്ങളില്‍ അരാജകത്വം ശ്രിഷ്ട്ടിച്ചു ആ രാജ്യത്തെ പൂര്‍ണമായും അധീനപ്പെടുത്തി ,മുഴുവന്‍ സമ്പത്തും കൊള്ളയടിക്കുക എന്ന ലക്ഷ്യമാണോ എന്നും ആണ്..അതിനു അവര്‍ ഐക്യരാഷ്ട്ര സഭ പോലെ നിഷ്പക്ഷരാകെണ്ടവരെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണു ഞാന്‍ പോസ്റ്റിലൂടെ പറഞ്ഞത്..
പിന്നെ ആ അനുബന്ധം ....അത് നാം മലയാളികള്‍ ,അല്ലെങ്കില്‍ ഭാരതീയര്‍ ,മാത്രം അല്ല പ്രവാസി സമൂഹങ്ങള്‍ ആയിട്ടുള്ളത്,ദുബായിലും ,മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ,എന്തിനു ഇറാക്കില്‍ വരെ ,ലിബിയ,ടുണീഷ്യ,ഈജിപ്റ്റ് ,ഇന്തോനേഷ്യ ,തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ ജോലി എടുക്കുന്നുണ്ട്,അവരും പ്രവാസികളുടെ കൂട്ടത്തില്‍ പെടും എന്തേ...
ഏകാധിപത്യം അവസാനിക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ് പക്ഷെ ഇത് ചെയ്യേണ്ടത് ചര്‍ച്ചകളിലൂടെ എല്ലാവര്ക്കും പരിഹാര്യമായ രീതിയില്‍ ആകണം ,അല്ലാതെ പാവം ജനങ്ങളെ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തില്‍ അക്രമ ,അരാജകത്വം കൊണ്ടാടിയിട്ടു ,അവസാനം ഒരു താല്‍ക്കാലിക സംവിധാനം പോലും ഇല്ലാതെ ,ജനങ്ങള്‍ നരകിക്കാന്‍ പാടില്ല ,അവിടത്തെ ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുകയും ഇവരുടെ ബാധ്യത ആണ് ,എന്നും ആണ് ഞാന്‍ പറഞ്ഞത് ..
നയതന്ത്രം എണ്ണക്കുള്ള തന്ത്രമായി മാറിയ കാലം.
ആചാര്യന്റെ ദീര്‍ഘ ദര്‍ശനങ്ങള്‍ ശ്ലാഘനീയം തന്നെ !
കുറുംപടിയും മോശമാക്കിയിട്ടില്ല !
പിന്നെ സലാമിന്റെ കാര്യം പറയാനുമില്ല !
ഇതില്‍നിന്നും ഒന്ന് വ്യക്തമാകുന്നു ,
നമ്മുടെ ശാന്തിയും സമാധാനവും സ്വസ്ഥതയും ഒരു തണ്ണിമത്തന് പോലെ ആണെന്ന് ...
ആര്‍ക്കും എപ്പോഴും എവിടെനിന്നും തട്ടിയെടുത്തു ശാപ്പിട്ടുകളയാം !
നല്ല പോസ്റ്റ് .
അഭിനന്ദനങ്ങള്‍ ..............
യോഗ്യതയുള്ളത് അതിജീവിക്കും.അത് പ്രകൃതി നിയമം.ലോകം മുഴുവന്‍ പ്രക്ഷോഭം നടന്നാലും മലയാളിക്ക് യോഗ്യതയുണ്ടെങ്കില്‍ അവനൊരു പ്രയാസവും വരില്ല.വാ കീറിയവന് അന്നവും തരും.അനര്‍ഹമായ സ്ഥാനങ്ങളില്‍ ഏറെ കാലം ആര്‍ക്കും വാഴാന്‍ സാധ്യമല്ലെന്നാണ് ചരിത്രം നല്കുന്ന പാഠം.കാത്തിരുന്നു കാണാം
ടുനീഷ്യയിലും ഈജിപ്തിലും ഏകാധിപതികള്‍ ഭരണം ഒഴിഞ്ഞപ്പോള്‍ ജനാധിപത്യത്തിന്റെ നവകിരണങ്ങള്‍ കൂടുതല്‍ നാടുകളിലേക്ക് കടന്നുവരുന്നുവെന്നു പ്രത്യാശിച്ചവര്ക്ക് ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തകളാണ് ലിബിയ യുദ്ധ ഭൂമിയായത്തോടെ പുറത്തു വരുന്നത്. അമേരിക്കയുടെ സ്നേഹ ഭാജനമായ ഗദ്ദാഫിയെ എതിര്‍ക്കുന്ന പ്രക്ഷോഭകാരികളെ നിര്‍ദയം ആക്രമിക്കുന്ന ഗദ്ദാഫി അനുകൂലികളും ഒരു സംഘം പട്ടാളക്കാരും, ക്രമസമാധാനവും നീതിന്യായ വ്യവസ്ഥയും തകര്‍ന്നു കഴിഞ്ഞിട്ട് ഇടപെടാനും ഇറാഖിന്റെ സമ്പത്ത് കൊള്ളയടിച്ചതിന്റെ അനുഭവ സമ്പത്തുമായി ലിബിയയുടെ എണ്ണ സമ്പത്ത് കൈവശപ്പെടുത്തി കൊള്ളയടിക്കാന്‍ കാത്തു നില്ക്കുന്ന പടിഞ്ഞാറന്‍ സഖ്യ കക്ഷികളും അമേരിക്കയും. എണ്ണ സമ്പന്നമായ മധ്യപൂര്‍വ ദേശത്തെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ എന്ന വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറം അരാഷ്ട്രീയ വല്കരണത്തിനും ചൂഷണത്തിനുമുള്ള ആസൂത്രിത നീക്കമായി കാണേണ്ടിയിരിക്കുന്നു. സാമ്രാജ്യത്ത മോഹികളുടെ ചൂഷണത്തിന്റെ കാണാച്ചരടുകള്‍ മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ കണ്ടെത്തട്ടെ എന്ന് പ്രത്യാശിക്കാം...
ഈജിപ്റ്റ് പ്രക്ഷോപം നടക്കുംബോള്‍ സൗദിയിലെ പള്ളിയിലെ കുതുബ (പ്രസഗം)യില്‍ കേട്ടത് ഇപ്പൊ സത്യമായി വരുന്നു. അന്നതു കേട്ടപ്പോള്‍ മനസ് അതിനെതിരായിരുന്നെങ്കിലും.
ക്രിത്യമായ പണ്ടിത നേത്ര്ത്തം ഇല്ലാതെ ഭരണത്തിനെതിരെ തിരിയാന്‍ ഇസ്ലാമിക ദ്രിഷ്ട്ട്യാ അനുവാതമില്ലാ എന്നായിരുന്നു അത്. ഈജിപ്റ്റില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയകലാപവും മറ്റും നമ്മോട് പറയുന്നതും അതുതന്നെ അല്ലെ. സമരം നടക്കുന്ന ഒരുസ്തലത്തും വ്യക്തമായ ഒരു നേത്ര്ത്തമൊ വ്യക്തമായ ഒരു ഭവി കാഴ്ചപ്പാടോ ഇല്ലതെയാണ് സമരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങിനെ പോയാല്‍ ഇത് നാഷത്തിലെ അവസാനിക്കൂ. അതില്നിമ്മും വീഴുന്ന ചോരകുടിക്കുവാനാണ് കഴുഗന് കണ്ണുമായി കുറേപേര്‍ കാതിരിക്കുന്നത്.
ആവേശത്തിന്റെ അലയോലികള്‍ സൃഷ്ടിക്കാനും അത് ആളിക്കതിക്കാനും ആയിരങ്ങള്ണ്ടാവും , അതിലൂടെ നീതിനിര്വഹിക്കപ്പെടാനുള്ള ആഹ്വാനങ്ങലുണ്ടായാലും തുടന്ന് വരുന്നത് അരാജകത്വമാണ് എന്നുള്ളതാനു ചരിത്രം. വര്‍ത്തമാന ലോകത്തിലെ ഇന്റര്‍നെറ്റ് പ്രക്ഷോഭങ്ങളുടെ പ്രതിഫലനങ്ങള്‍ പ്രസക്തമായ രീതിയില്‍ അവതരിപ്പിച്ച ആചാര്യന് അഭിന്ദങ്ങള്‍ അര്‍ഹിക്കുന്നു, ആശംസകള്‍ ...
ഇനിയും ചോരപ്പുഴ ഒഴുകും.പക്ഷെ, ആര് എന്ത് ചെയ്യാന്‍?
എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വരുന്നവര്‍ക്ക് വണ്ടിക്കൂലി പോലും കൊടുകാതവരല്ലേ നമ്മുടെ സര്‍ക്കാര്‍ പോലും..
അപ്പൊ, പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?
തുനീശ്യയിലെ തെരുവില്‍ സ്വന്തം ശരീരത്ത് തീകൊളുത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച പച്ചക്കറി കച്ചവടക്കാരനില്‍ നിന്നും
അഗ്നിജ്വാല ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നു . തീര്‍ച്ചയായും ലോകം ഒരു പുതിയ പ്രഭാതത്തെ ഗര്‍ഭം ചുമന്നിരിക്കുന്നു. അമേരിക്കയുടെ മൂട് താങ്ങികളായ ഏകാധിപതികള്‍ ചത്താലും വേണ്ടില്ല കസേര വിട്ടുകൊടുക്കില്ല എന്ന വാശിയിലാണ് .
സ്വന്തം ജീവന് ബലികൊടുത്തും അവരെ തുരത്തുമെന്ന വാശിയിലാണ് അവിടുത്തെ ജനങ്ങളും. ഇവിടെ പ്രവാസിയായ ഒരാളുടെ കുടുംബത്തിനു എന്ത് സംഭവിക്കുന്നു എന്ന് മാത്രം ചിന്തിച്ച് നാം വെറുതെ ചെറുതാവരുത്.
പുതിയ ഒരു കോണിലൂടെ വിഷയം അവതരിപ്പിച്ചതിന് നന്ദി ആചാര്യ
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക