സര്‍ക്കാര്‍ ഓഫിസിലെ "ദൈവങ്ങള്‍ "

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യം ആണ് എന്നാണല്ലോ വെപ്പ്...ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങള്‍ക്കും ,മതത്തെ അനുസരിക്കാത്ത യുക്തിവാദം പറയുന്ന ആള്‍ക്കാര്‍ക്കും തങ്ങളുടെ അഭീഷ്ട്ടം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ട് എന്നാണു ഇന്ത്യന്‍ ഭരണ ഘടനയും പറയുന്നത് .ഈ ഭരണ ഘടന നടപ്പിലാക്കാന്‍ ചുമതലയുള്ള ആള്‍ക്കാര്‍ തന്നെ അതിനു വിപരീതം പ്രവര്‍ത്തിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും ഇപ്പോള്‍ കാണുന്നത്

കാര്യം അവസാനമായി കേരളത്തിലെ തുടര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍ അബ്രഹാം ഇപ്പോള്‍ തന്‍റെ ഓഫീസില്‍ ശത്രു സംഹാര പൂജ "രാത്രി പൂജ" ചെയ്തതിന്റെ പേരില്‍ അന്വേഷണം നേരിടുന്നു..ഇന്ത്യയിലെ മതേതരത്വം കാറ്റില്‍ പരത്തുന്ന പല ഏര്‍പ്പാടുകളും പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോയാല്‍ നമുക്ക് കാണാവുന്നതാണ്.പോലീസ് സ്റ്റഷനില്‍ ആയാലും പോലും അവിടത്തെ ഉദ്യോഗസ്ഥന്മാര്‍ മുസ്ലീം ആയാല്‍ പള്ളിയുടെ പടമോ,ഹിന്ദു ആയാല്‍ ഏതെങ്കിലും അവര്‍ ആരാധിക്കുന്നവരുടെ പടമോ ,ക്രിസ്ത്യാനി ആയാല്‍ ക്രിസ്തുവിന്റെയോ കുരിശിന്റെയോ പടങ്ങള്‍ പൂമാലയും കൂടെ കത്തുന്ന ഒരു വിളക്കും ചാര്‍ത്തി നമ്മെ സ്വാഗതം ചെയ്യുന്നതായി കാണാം.

നമ്മള്‍ ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിയാല്‍ പോലും അതിന്‍റെ അകത്തളങ്ങളില്‍ കുറെ പടങ്ങള്‍ മത ജാതീയ ചിന്ത വളര്‍ത്തുന്ന പടങ്ങള്‍ ചില്ലിട്ടു വെച്ചിരിക്കുന്നത് കാണാം .ഇത് കണ്ടാല്‍ തോന്നുക സര്‍ക്കാര്‍ വാഹനങ്ങളും ,സ്ഥാപനങ്ങളും അവ ഭരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ അന്ധമായ വിശ്വാസങ്ങള്‍ പ്രതി ഫലിപ്പിക്കാനുള്ള ഇടങ്ങള്‍ ആയി മാറിയിട്ടുണ്ട് എന്നാണു .ഈയിടെ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മത ചിന്ഹങ്ങളും ,മറ്റും പാടില്ല എന്ന് .അതിന്‍റെ ഗതി ഇപ്പോള്‍ ഏതെങ്കിലും ചില്ലിട്ട പടത്തിന്റെ പിറകില്‍ വിശ്രമിക്കാനാവും അല്ലെ?

ഇതെല്ലാം നിയന്ദ്രിക്കേണ്ട ,ഇതിനെതിരെ നിയമം കൊണ്ട് വരേണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി പോലും,ചില ജഡ്ജിമാര്‍ അവരുടെ വിധികളില്‍ തന്‍റെ മത ജാതീയ,വര്‍ഗീയ വിശ്വാസങ്ങള്‍ക്ക് അനുകൂലമായി ,തെളിവുകളെ വെറും വിലയില്ലാത്തവയാക്കിക്കൊണ്ട് വിധികള്‍ പോലും പ്രസ്താവിക്കുമ്പോള്‍ ഈ ജനാധിപത്യ രാജ്യത്ത് ഒരു മതേതര കാഴ്ചപ്പാടിന് ആര് മുന്‍കൈ എടുക്കും അല്ലെ?.തുമ്പയിലെയും ,ശ്രീഹരിക്കൊട്ടയിലെയും റോക്കെറ്റ്‌ വിക്ഷേപണ കേന്ദ്രങ്ങളില്‍ പോലും ഏതെങ്കിലും മതത്തില്‍ അധീഷ്ട്ടിതമായ ആചാരങ്ങള്‍ അനുഷ്ട്ടിച്ഛതിനു ശേഷം ആണ് ഈ "മതേതര ഭാരതത്തിന്റെ" അഭിമാനങ്ങളായ റോക്കെറ്റ്‌ ,മറ്റു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നത് .ഇങ്ങനെയുള്ള ഈ മതേതര ജനാധിപത്യ ഭാരതത്തില്‍ ,സര്‍ക്കാര്‍ ഓഫീസിലെ "ദൈവങ്ങളെ"കുടിയൊഴിപ്പിക്കാന്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാവുക...

Comments

മൻസൂർ അബ്ദു ചെറുവാടി said...

ഇതെല്ലാം കുടിയൊഴിപ്പിക്കാനായി ഒരു കുടിയൊഴിപ്പിക്കല്‍ പൂജ നടത്തിയാലോ?

Anonymous said...

സര്‍ക്കാരാഫീസുകളില്‍ മീറ്റിങ്ങുകള്‍ നടത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ഒന്നുകില്‍ മൌനമായോ അല്ലെങ്കില്‍ ഏതെങ്കിലും സ്ത്രീ ഉദ്യോഗസ്ഥ(താലപ്പൊലി,പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങളില്‍ നൂറു ശതമാനവും സ്ത്രീ സംവരണമാണ്) ഹിന്ദു/ക്രിസ്ത്യന്‍ ഭക്തിഗാനമാലപിച്ചോ പ്രാര്‍ഥന നടത്തല്‍ ഒരംഗീകൃത നടപടിയാണെന്ന് ചില ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. വല്ല സര്‍ക്കാര്‍ ഉത്തരവോ മറ്റോ ഇതിനുണ്ടോ എന്നറിയാന്‍ പാടില്ല. ആരും (യുക്തിവാദികള്‍ വരെ)ഇതു ചോദ്യം ചെയ്തതായി കേട്ടിട്ടുമില്ല.

ആചാര്യന്‍ said...

അത് നന്നായി ചെറുവാടി ഹഹഹ ...
എങ്ങനെ ചോദ്യം ചെയ്യാനാണ് യുക്തിവാദികള്‍ക്ക് വേറെ കുറെ പണിയുണ്ട് ..അവര്‍ക്ക് മതങ്ങളെ തെറി പറയാന്‍ മാത്രം ആണ് നേരം ..അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എവിടെ സമയം?

പട്ടേപ്പാടം റാംജി said...

എന്തൊക്കെ പറഞ്ഞാലും ചെയ്താലും വളവ് നീരാതെ തന്നെ...

lekshmi. lachu said...

kollaam nallapost..

ആചാര്യന്‍ said...

പൊതുസ്ഥലങ്ങളില്‍ അല്ല തന്‍റെ വിശ്വാസം പ്രകടിപ്പിക്കേണ്ടത് അതിനു അതിന്റേതായ സ്ഥലങ്ങള്‍ ഉണ്ട് അല്ലെ?....alle raamji sir

Unknown said...

മത വിശ്വാസത്തിനു മദ്യത്തെക്കാള്‍ ലഹരിയുണ്ട്. മൌന ജാഥ സിന്ദാബാദ്!

Sidheek Thozhiyoor said...

പട്ടീടെ വാല് നിവര്‍ത്താന്‍ ഒരു മാര്‍ഗവുമില്ലെന്‍റെ ആചാര്യാ..
മുറിച്ചു കളയാനും വയ്യല്ലോ...!

Anonymous said...

ബോംബ്‌ പൊട്ടിച്ചപ്പോഴും , കൈ വെട്ടിയപ്പോഴും തെറ്റൊന്നും കാണാത്തവര്‍ക്കാണ് ഒരു തേങ്ങാ പൊട്ടിച്ചപ്പോള്‍ പോസ്റ്റാന്‍ തോന്നുന്നത്. ഇതിനെത്തന്നെയല്ലേ ആചാര്യാ മതേതരത്വം മതേതരത്വം എന്നു പറയുന്നത് ?

ആചാര്യന്‍ said...
This comment has been removed by the author.
ആചാര്യന്‍ said...

@ അപ്പച്ചന്‍ ഒഴക്കല്‍ .... മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് അല്ലെ?....

@ സിദ്ദീക്ക് .....എന്തു ചെയ്യാന്‍ മുറിച്ചാലും അതിന്‍റെ ഭാഗം ആട്ടിക്കൊണ്ടേ ഇരിക്കും അല്ലെ?..

@ ധിക്കാരി ധിക്കാരം പറയുന്നത് മതിയാക്കിയില്ലേ?...ബോമ്പ് പൊട്ടിച്ചപ്പോളും ,കൈ വെട്ടിയപ്പോളും ഇയ്യാള്‍ വായന നിര്‍ത്തിയായിരുന്നോ?
അപ്പോള്‍ അതിനെ എതിര്‍ത്ത് എഴുതിയ പോസ്റ്റുകള്‍ മനപൂര്‍വ്വം ഒഴിവാക്കിയതാണോ?പിന്നെ വായിക്കുന്നവന്റെ മനസ്സില്‍ ഉള്ള വിചാര വികാരങ്ങള്‍ ആയിരിക്കും അവനെ നയിക്കുന്നത് ...

പ്രയാണ്‍ said...

പലപ്പോഴും തോന്നിയ കാര്യങ്ങള്‍ ഒരാളെങ്കിലുംഎഴുതിക്കാണുമ്പോള്‍ സന്തോഷം തോന്നുന്നു...............

Mohamed Rafeeque parackoden said...

ഗവര്‍മെന്റ് സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒക്കെ അനുഷ്ടിച്ചു വരുന്ന ഇത്തരം മതാചാര ചടങ്ങുകള്‍ക്ക് അത് ഏതു ജാതിയുടെതാകട്ടെ ഇത് അനുവദിച്ചുകൂടാ ഗവര്‍മെന്റ് സ്ഥാപനം പൊതുജനാവശ്യങ്ങള്‍ക്കുള്ളതാണെന്ന പ്രാഥമികമായ നിലപാടില്‍ ഉറച്ചു നിന്നു പൊതുസഥാപനങ്ങളില്‍ നടക്കുന്ന മതചടങ്ങുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറകണം

vavvakkavu said...

ഹൈക്കോടതിയിൽ 13-ആം നമ്പർ മുറി ഇല്ലാത്ത നാടാണിത്

ആചാര്യന്‍ said...

നന്ദി പ്രയാണ്‍ ...ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കണം...

ബന്ധപ്പെട്ടവര്‍ തന്നെ എല്ലാം ചെയ്യുമ്പോള്‍ നാം എന്താണ് ചെയ്യുക ആരോടാണ് പറയുക അന്വേഷീ...

അങ്ങനെയും ഉണ്ടോ വവക്കാവേ ....എന്നാണു നന്നാവുക ...

ബാവാസ്‌ കുറിയോടം said...

ennittum parayunnu nammude rajyam mathetharam...

ഒഴാക്കന്‍. said...

:)

ആചാര്യന്‍ said...

പട്ടീടെ വാല് നിവര്‍ത്താന്‍ ഒരു മാര്‍ഗവുമില്ലെന്‍റെ ആചാര്യാ..
മുറിച്ചു കളയാനും വയ്യല്ലോ...!

ആചാര്യന്‍ said...

ഗവര്‍മെന്റ് സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒക്കെ അനുഷ്ടിച്ചു വരുന്ന ഇത്തരം മതാചാര ചടങ്ങുകള്‍ക്ക് അത് ഏതു ജാതിയുടെതാകട്ടെ ഇത് അനുവദിച്ചുകൂടാ ഗവര്‍മെന്റ് സ്ഥാപനം പൊതുജനാവശ്യങ്ങള്‍ക്കുള്ളതാണെന്ന പ്രാഥമികമായ നിലപാടില്‍ ഉറച്ചു നിന്നു പൊതുസഥാപനങ്ങളില്‍ നടക്കുന്ന മതചടങ്ങുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറകണം

ആചാര്യന്‍ said...

പൊതുസ്ഥലങ്ങളില്‍ അല്ല തന്‍റെ വിശ്വാസം പ്രകടിപ്പിക്കേണ്ടത് അതിനു അതിന്റേതായ സ്ഥലങ്ങള്‍ ഉണ്ട് അല്ലെ?....alle raamji sir

ആചാര്യന്‍ said...

എന്തൊക്കെ പറഞ്ഞാലും ചെയ്താലും വളവ് നീരാതെ തന്നെ...

ആചാര്യന്‍ said...

അത് നന്നായി ചെറുവാടി ഹഹഹ ...
എങ്ങനെ ചോദ്യം ചെയ്യാനാണ് യുക്തിവാദികള്‍ക്ക് വേറെ കുറെ പണിയുണ്ട് ..അവര്‍ക്ക് മതങ്ങളെ തെറി പറയാന്‍ മാത്രം ആണ് നേരം ..അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എവിടെ സമയം?

ആചാര്യന്‍ said...

ബോംബ്‌ പൊട്ടിച്ചപ്പോഴും , കൈ വെട്ടിയപ്പോഴും തെറ്റൊന്നും കാണാത്തവര്‍ക്കാണ് ഒരു തേങ്ങാ പൊട്ടിച്ചപ്പോള്‍ പോസ്റ്റാന്‍ തോന്നുന്നത്. ഇതിനെത്തന്നെയല്ലേ ആചാര്യാ മതേതരത്വം മതേതരത്വം എന്നു പറയുന്നത് ?

ആചാര്യന്‍ said...

ഇതെല്ലാം കുടിയൊഴിപ്പിക്കാനായി ഒരു കുടിയൊഴിപ്പിക്കല്‍ പൂജ നടത്തിയാലോ?

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക