"പ്രവാസീ അവധി എടുക്കരുത്.".!!!!!







ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നാണല്ലോ..എന്തെല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു .പ്രവാസിക്ക് വോട്ട്,പ്രവാസ ഇന്‍ഷുര്‍ ,പ്രവാസിക്ക് നാട്ടില്‍ ചെന്നാല്‍ വ്യവസായം തുടങ്ങാന്‍ ഏക ജാലകം,ആണ്ടുകള്‍ തോറും കോടികള്‍ ചെലവിട്ടു  മുടങ്ങാതെ നടക്കുന്ന പ്രവാസ ഭാരതീയ സമ്മേളനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രവാസിക്ക് നല്‍കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയാണ്.ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്‍ത്തുക്കള്‍ (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു എന്നല്ലാതെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ചുക്കും വാങ്ങിത്തരാന്‍ ശ്രമിക്കുന്നില്ല  ,അവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാവും കൂടുതല്‍ ശെരി അല്ലെ?


ഈ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ പാലിക്കാന്‍ പോകുന്നു (അതോ പാലിച്ചു കഴിഞ്ഞു എന്നോ)എന്ന് പറയുന്ന ഒരു പ്രധാന കാര്യം ,പ്രവാസിക്ക് വോട്ടവകാശം നല്‍കുന്നു എന്നുള്ളതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഈ  പ്രഖ്യാപനം വന്നപ്പോഴേക്കും സര്‍ക്കാര്‍ അനുകൂലമായതും അല്ലാത്തതും ആയ പ്രവാസ ലോകത്ത് ,മുക്കിനു മുക്കിനു മുളച്ചു പൊന്തുന്ന സംഖടനകള്‍ എല്ലാം  മുന്നും പിന്നും നോക്കാതെ വലിയ ആര്‍പ്പു വിളികളോടെയും മറ്റും ആഖോഷിച്ചു.എങ്ങിനെയാണ്  ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ഭാരതീയ പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരും ചിന്തിച്ചില്ലേ?..


പുറം രാജ്യങ്ങളില്‍  ചെറിയ ശമ്പളത്തിന് പണി എടുക്കുന്ന പ്രവാസികള്‍ ,നമ്മുടെ നാട്ടില്‍ ജനാധിപത്യം നില നിര്‍ത്തിപ്പോരാന്‍ (?)നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍  ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്യാന്‍ ,ആയിരങ്ങള്‍ തോര എണ്ണി ടിക്കെറ്റും എടുത്തു നാട്ടില്‍ പോകുക!!അവിടെ നമ്മുടെ ഭാഗ്യത്തിന് (നിര്‍ഭാഗ്യത്തിനോ)വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാം എന്നാണു പറയുന്നത്..റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പ്രവാസിയെ ഒഴിവാക്കുന്ന ഈ കാലത്ത് എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടാകാനാ എന്‍റെ പ്രവാസീ..അപ്പൊ അത് ഇത്ര നാളും ചെയ്തിരുന്നത് തന്നെ അല്ലെ ?ഇതില്‍ എന്താണ് പുതിയതായി ഉള്ളത്?ഇതിനെയാണ് മുന്നും പിന്നും നോക്കാതെ ആഖോഷിച്ച്ചത് എന്‍റെ പ്രവാസീ..


ഇനി ഇപ്പൊ ഇതാ വീണ്ടും ഒരു ബില്ലും കൂടി വരുന്നു..NRI DTC BILL ഇത്  എന്താണ് എന്നല്ലേ..കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല് ,ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം.നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന്  തിരിച്ചു പോകണം ,പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്.(സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു,നേരിട്ട് പറയാറില്ലെങ്കിലും)ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന് ,സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!


ചില  പ്രവാസി  സുഹുര്‍ത്തുക്കള്‍ മുതലാളിമാരോട് കരഞ്ഞു പിടിച്ചിട്ടാണ് ലീവ് നീട്ടികിട്ടിക്കുന്നത് .ഇനി അങ്ങനെ വേണ്ട എന്തെ?സാമ്പത്തിക മാന്ദ്യം മൂലം അവധി നാല് മാസം തന്നാല്‍ അയ്യോ മുതലാളീ ചതിക്കല്ലേ കൂടിയാല്‍ രണ്ട് മാസം മതി എന്നാക്കാം അല്ലെ? ചില കമ്പനികള്‍ മാന്ദ്യം മൂലം കുറച്ചു മാസങ്ങള്‍ അവധി എടുത്തോളാന്‍ ജോലിക്കാരോട് പറയും ,അവര്‍ കിട്ടാത്ത ശമ്പളവും കാത്തു കടത്തിന്‍ മേല്‍ കടം കേറി നാട്ടില്‍ നില്‍ക്കുമ്പോളാണ് ,ഇടിത്തീ പോലെ ഇത്രനാളും അയച്ച കാശിന്റെ നികുതിയും ചോദിച്ചോണ്ട് ആള് വരുന്നത് എന്താ ചെയ്ക എന്‍റെ പ്രവാസീ..അതാണ്‌ പറഞ്ഞത് ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന്..ഈ ഒരിക്കലും നടക്കാത്ത പ്രവാസി വോട്ടും ആയി വന്നു പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു ,ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി   എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി  സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ  വിശ്വസിക്കല്ലേ എന്‍റെ പ്രവാസീ..പണ്ട് നമ്മുടെ വലിയപ്പാന്റെ കൂട്ടര്‍ ഉരുവില്‍ കടല്‍ കടന്നു വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ സര്‍ക്കാരുകളുടെ വാഗ്ദാനപ്പെരുമഴകള്‍  ,ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിലും അതേപോലെ തുടരുന്നു എന്തെ ,

വാല്‍ : ഏതു സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും "പ്രവാസിക്ക് യാത്ര എയര്‍ ഇന്ത്യ എക്സ്പ്രെസ്സില്‍ തന്നെ".

Comments

ആചാര്യന്‍ said...

പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു ,ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ വിശ്വസിക്കല്ലേ എന്‍റെ പ്രവാസീ.

Unknown said...

രണ്ടു മാസം നാട്ടില്‍ നിന്നാല്‍ ഒരു വര്ഷം അധ്വാനിച്ചുണ്ടാക്കിയ പണം തീര്‍ന്നു കിട്ടും..പിന്നെ ആര്‍ക്കു വേണം പ്രവാസിയെ..അതാണ്‌ ഈ 61 ദിവസത്തെ കണക്ക്..
പ്രവാസികളുടെ വോട്ടിന്റെ കാര്യം..യൂസഫലിക്ക് ചെയ്യാന്‍ പറ്റുമായിരിക്കും..
നന്നായി എഴുതി..അഭിനന്ദനങ്ങള്‍..

Unknown said...

ഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതി

Unknown said...

ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!

Anil cheleri kumaran said...

ഈ സര്‍ക്കാരിനോടൊക്കെ ദൈവം ചോദിക്കും.

പട്ടേപ്പാടം റാംജി said...

അതാണ്‌ ശരി..
ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സില് തന്നെ....

അനില്‍കുമാര്‍ . സി. പി. said...

'ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്‍ത്തുക്കള്‍ (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു' !!!

ആചാര്യന്‍ said...

@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫാര്‍, മതിയല്ലോ?മതിയല്ലോ ഈ തുക്കട ദരിദ്ര വാസികളുടെ വോട്ട് ആര്‍ക്കു വേണം
..


@ജുവൈരിയ സലാം ..രണ്ട് മാസം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സില് വന്നേക്കരുത് അത് പിന്നെയും മൂന്നോ നാലോ ദിവസം കൂടി അവിടെ നിര്‍ത്തും അപ്പോളോ?

@wazil പണി ഉറപ്പല്ലേ ഓരോ കെണിയും കിട്ടിക്കൊണ്ടിരിക്കും


@കുമാരന്‍ | kumaran ഓ ചോദിക്കും ..ദൈവത്തിനോട് കോഇന്‍ ഇട്ടു പ്രാര്‍ത്തിക്കുന്ന നാടാണ് ചോദിച്ചോളും അല്ലെ?

@പട്ടേപ്പാടം റാംജി അതേ അതിനൊരു മാറ്റം വരുവോ?


@അനില്‍കുമാര്‍. സി.പി. എന്തെ ശേരിയല്ലേ അനിലേട്ടാ?

ഹാപ്പി ബാച്ചിലേഴ്സ് said...

ഈ സര്‍ക്കാരിനോടൊക്കെ ദൈവം പോലും ചോദിക്കില്ല, ചോദിച്ചിട്ട് കാര്യമില്ല.. പ്രവസിയല്ലെങ്കിലും പ്രവാസികളുടെ വിഷമങ്ങള്‍ മനസ്സിലാകും. "വാല്‍"-ല്‍ എതിയപ്പോഴെക്കെങ്ങിലും മനസ്സിലായല്ലോ ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന് , സന്തോഷം

K.P.Sukumaran said...

:)

Unknown said...

സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു തൊട്ടു മുന്‍പുള്ള 4 വര്‍ഷങ്ങള്‍ കൂടി കണക്കാക്കി മൊത്തം 365 ദിവസത്തില്‍ കൂടുതല്‍ വരികയാണെങ്കില്‍ മാത്രമേ NRI സ്റ്റാറ്റസ് നഷ്ടമാകൂ. ഇത് 2012-ല് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനു മുന്നെ ഈ ബില്ല് റദ്ദാക്കാനും സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam.......

ഐക്കരപ്പടിയന്‍ said...

പ്രവാസിക്ക് സ്വന്തമെന്നു പറയാന്‍ ഒരവധിയുണ്ടായിരുന്നു. അതിന്മേലും നിയന്ത്രണം വന്നോ...ഇപ്പോള്‍ 61 ഉള്ളത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വന്നാല്‍ ആസനത്തില്‍ മുളച്ച ആലിന്‍ തണലില്‍ അധികാരത്തിന്‍റെ തണല്‍ കൊള്ളുന്ന സര്‍ക്കാരിനും ഉദ്യോഗസ്ഥ ലോബിക്കും വീണ്ടും കോടികള്‍ യാതൊരു മുടക്കുമില്ലാത്ത തരമാക്കാം..ഇതൊക്കെ ചെയ്യുന്ന ദ്രോഹിക്കു വോട്ട് നല്‍കാന്‍ കൊണ്സുലെറ്റിന്റെ മുറ്റത്തു ശമ്പളം കട്ടാക്കി വെയില് കൊള്ളാം പ്രവാസീ..

ആചാര്യന്‍ said...

സുഹ്രുത്തെ 60 ദിവസത്തിനു മുകളില്‍ നിന്നാല്‍ അതിനു തൊട്ടു മുന്‍പുള്ള 4 വര്‍ഷങ്ങള്‍ കൂടി കണക്കാക്കി മൊത്തം 365 ദിവസത്തില്‍ കൂടുതല്‍ വരികയാണെങ്കില്‍ മാത്രമേ NRI സ്റ്റാറ്റസ് നഷ്ടമാകൂ. ഇത് 2012-ല് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനു മുന്നെ ഈ ബില്ല് റദ്ദാക്കാനും സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു.

ആചാര്യന്‍ said...

അതാണ്‌ ശരി..
ആര് വന്നാലും പ്രവാസിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സില് തന്നെ....

ആചാര്യന്‍ said...

@ABHI..അതേ യുസുഫ് അലി ചെയ്യും ,പിന്നെ ഷെട്ടി,ഗള്‍ഫാര്‍, മതിയല്ലോ?മതിയല്ലോ ഈ തുക്കട ദരിദ്ര വാസികളുടെ വോട്ട് ആര്‍ക്കു വേണം
..


@ജുവൈരിയ സലാം ..രണ്ട് മാസം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സില് വന്നേക്കരുത് അത് പിന്നെയും മൂന്നോ നാലോ ദിവസം കൂടി അവിടെ നിര്‍ത്തും അപ്പോളോ?

@wazil പണി ഉറപ്പല്ലേ ഓരോ കെണിയും കിട്ടിക്കൊണ്ടിരിക്കും


@കുമാരന്‍ | kumaran ഓ ചോദിക്കും ..ദൈവത്തിനോട് കോഇന്‍ ഇട്ടു പ്രാര്‍ത്തിക്കുന്ന നാടാണ് ചോദിച്ചോളും അല്ലെ?

@പട്ടേപ്പാടം റാംജി അതേ അതിനൊരു മാറ്റം വരുവോ?


@അനില്‍കുമാര്‍. സി.പി. എന്തെ ശേരിയല്ലേ അനിലേട്ടാ?

ആചാര്യന്‍ said...

ചുരുക്കി പറഞ്ഞാല്‍ പണി കിട്ടുമെന്നര്‍ത്ഥം....!!!

ആചാര്യന്‍ said...

ഇനി ഇപ്പോൾ രണ്ട് മാസത്തെ അവധി മതി

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക