അഴിമതികള്‍ക്കെതിരെ ,നമ്മുടെ അവകാശം വിനിയോഗിക്കുക..


പ്രിയപ്പെട്ടവരേ ..
അങ്ങിനെ ഇതാ നമ്മുടെ തിരഞ്ഞെടുപ്പ് മാമാങ്കം ഏപ്രില്‍ മാസം പതിമൂന്നിനു അവസാനിക്കുകയാണ്.നാം എല്ലാവരും നമ്മുടെ അവകാശം വിനിയോഗിക്കണം  ,അഴിമതിക്കെതിരെ,സ്വജന പക്ഷ പാതത്തിനെതിരെ,കോടിക്കണക്കിനു പാവപ്പെട്ട ദരിദ്ര നാരായണന്മാര്‍ ഒരു നേരം കഞ്ഞിക്കു വകയില്ലാതെ കടത്തിണ്ണയും, വഴിയോരങ്ങളിലും അന്തിയുറങ്ങാന്‍ വിധിക്കപ്പെടുന്ന നാട്ടില്‍ ,നമ്മെ ഭരിച്ചു മുടിക്കുന്ന ,കോടിക്കണക്കിനു,പോരാ ലക്ഷക്കണക്കിന്‌ കോടികളുടെ ധൂര്‍ത്തും ,അധികാര ദുര്‍വിനിയോഗങ്ങളും നടത്തി ഇവിടെത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശമായ ,ഭക്ഷണം,പാര്‍പ്പിടം,തുടങ്ങിയ അത്യാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ നില്‍ക്കാത്ത ,അധികാര വര്‍ഗത്തിന്റെ സാമ്രാജ്യത്ത കൂട്ടിക്കൊടുപ്പുകള്‍ക്കെതിരെ,എന്നും പാവപ്പെട്ടവന്‍ പാവപ്പെട്ടവനായും,മുതലാളി വര്‍ഗങ്ങള്‍ മേലാളന്മാരായും,ഇവിടെ നില നില്‍ക്കണം എന്ന  ഭരണ വര്‍ഗ തന്ത്ര കുതന്ത്രങ്ങള്‍ക്ക്‌ എതിരെ ,പാവപ്പെട്ടവന്റെ കഞ്ഞിയില്‍ കയ്യിട്ടുവാരി അത് കേസായാല്‍ ഉണ്ടാക്കിയ കോടികളില്‍ ചിലത് കൊടുത്ത്  തീര്‍പ്പാക്കി പുറത്തു വരുന്ന ,രാഷ്ട്രീയ ഹിജടകള്‍ക്ക് എതിരെ നമ്മുടെ ഏക അവകാശമായ വോട്ട്‌ എന്ന ആയുധം അത് വിനിയോഗിക്കുക.

മുക്കിനു മുക്കിനു പാര്‍ട്ടികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഈ തിരഞ്ഞെടുപ്പുകളില്‍ എന്താണ് ചര്‍ച്ച ചെയ്യപ്പെടുന്നത് ?.പരസ്പരം ചളിവാരി എറിയലുകള്‍ അല്ലാതെ ,പാവപ്പെട്ടവന്റെ   ഏതു വിഷയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്?എന്ത് കൊണ്ട് നമ്മുടെ പാര്‍ട്ടികള്‍ ഒന്നും നല്ല ഭാവിക്ക് വേണ്ട ക്രിയാത്മക ചര്‍ച്ചകളോ ,പ്രകടന പത്രികയോ ഉണ്ടാക്കുന്നില്ലാ,? നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ട അടിസ്ഥാന പ്രശ്നങ്ങള്‍ പോലും ചര്‍ച്ച ചെയ്യാത്ത തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍.എന്തിന്റെ പേരില്‍ ആണ് ഇവരൊക്കെ വോട്ട്‌ ചോദിക്കേണ്ടത്‌ ?മാറി മാറി കട്ടു മുടിക്കാനാണോ?ഭാവിയിലെ പത്തു വര്‍ഷത്തില്‍ ഈ നാടിനു എന്ത് ചെയ്യുവാന്‍ സാധിക്കും എന്നുള്ള ഒരു പ്രഖ്യാപനമോ ,പരിപാടികളോ ഇവര്‍ക്കാര്‍ക്കും ഇല്ലേ?

നാം വോട്ട്‌ ചെയ്യുക ..കക്ഷി രാഷ്ട്രീയം അല്ലാതെ ,മത ജാതീയ ചിന്തകള്‍ ഇല്ലാതെ,നമ്മുടെ വോട്ടും വാങ്ങി വിജയിച്ചു പോയിട്ട് ,പിന്നെ ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ , ഉള്ളിലുള്ള കള്ളത്തരത്തിന്റെ കറുത്ത കറകള്‍ മായ്ക്കാന്‍ ചുളിവുകള്‍ വീഴാത്ത വെളുത്ത കുപ്പായവും ,ചുണ്ടില്‍ ഒരു പുഞ്ചിരിയും ഫിറ്റു ചെയ്തു യാതൊരു ഉളുപ്പും ഇല്ലാതെ നമ്മുടെ മുന്നിലേക്ക്‌ അവതരിക്കുന്ന അവതാരങ്ങള്‍ക്കു അല്ലാ.വര്‍ഷങ്ങളായി പ്രമാണിത്തം അടിച്ചെല്പിച്ചു കൊണ്ട്  സ്ഥിരമായി അധികാരം കയ്യാളി , പുതു യുവ രക്തങ്ങള്‍ക്ക് അവസരം കൊടുക്കാതെ ഭരണ യന്ത്രം തിരിക്കുന്ന മേലാളന്മാര്‍ക്ക് അല്ലാ..നമ്മുടെ വോട്ടും വാങ്ങി ജയിച്ചിട്ടു നമ്മുടെ എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാകുന്ന,നമ്മുടെ നാടിന്റെ സ്പന്തനം അറിയുന്ന,നാടിന്റെ വികസന കാര്യങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സ്വന്തം പ്രതിനിധിക്ക് ,അഴിമതിയുടെ കറ പുരളാത്ത വ്യക്ത്തിത്തങ്ങള്‍ക്ക് അവര്‍ ആരായാലും ഏതു പാര്‍ട്ടി ആയാലും ജനങ്ങളുടെ നന്മ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന നാടിന്റെ സ്വന്തം ആളുകള്‍ക്ക് വോട്ട്‌ ചെയ്യുക .നമ്മുടെ നാടിന്റെ ശാപമായ അഴിമതിയെ തൂത്തെറിയുക..

ജയ്‌ ഹസാരെ ..

ജയ്‌ ജനാധിപത്യം   




Comments

ബെഞ്ചാലി said...

ജയ്‌ ജനാധിപത്യം

Anvar Vadakkangara said...

Pls read below posts in
നമ്മെ നയിക്കേണ്ടത് ക്രിമിനലുകളോ?!
പരിധി വിടുന്ന തെരഞ്ഞെടുപ്പ്‌ മഹോല്‍സവം
രാഷ്ട്രീയ സദാചാരത്തിന്റെ മഹിത മാതൃകകള്‍!

http://janasamaksham.blogspot.com/

മൻസൂർ അബ്ദു ചെറുവാടി said...

അഴിമതിയില്ലാത്ത ഭരണം.
സ്വപ്നം സഫലമാവട്ടെ.
നല്ല ലേഖനം

TPShukooR said...

"സ്വാതന്ത്ര്യം നേടി അറുപതാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യമാണോ പണാധിപത്യമാണോ നമ്മുടെ മഹാ രാജ്യത്ത്‌ വാഴുന്നതെന്ന് ആദര്‍ശപ്രതിബദ്ധത ഒരല്പമെങ്കിലും ഹൃദയത്തില്‍ ശേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൌരനും സ്വയം ചോദിക്കേണ്ട ചോദ്യമാണ്"

പട പൊരുത്തം നമ്മള്‍ക്ക് ഈ കാന്സരിനെതിരെ...
എന്റെ അഭിപ്രായം ഇവിടെയുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

ക്രിമിനലുകള്‍ക്കും, അഴിമതിക്കാര്‍ക്കും, കോടതിയെപ്പോലും പണവും പവറും ഉപയോഗിച്ച് വിലക്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള വിധിയെഴുത്താവട്ടെ ഈ തിരഞ്ഞെടുപ്പ്‌.. വികസന മുന്നേറ്റങ്ങള്‍ ഉണ്ടാവട്ടേ.. പണാധിപത്യത്തിനു മുകളില്‍ ജനാധിപത്യം വിജയിക്കട്ടെ... :) ആചാര്യാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..

sm sadique said...

അഴിമതി ഇല്ലാത്തവരെ തപ്പി..തപ്പി… ഞാൻ നടന്നു….
എന്റെ കുട്ടയിൽ വീണ മുയലിന് മൂന്നൂറ് കൊമ്പ്.
ഞാൻ ഒരു കൊമ്പ് മുറിച്ചെടുത്തു. അത് വോട്ടാവുമോ?

ഹരി/സ്നേഹതീരം പോസ്റ്റ് said...

ഈ പോസ്റ്റ് ആചാര്യന്റെ പേര് അന്വര്‍ത്ഥമാക്കുന്നു.താങ്കളുടെ വാക്കുകളും സ്വപ്നങ്ങളും സത്യമായി ഭവിക്കട്ടെ!ആശംസകള്‍

Pradeep Kumar said...

കാലിക പ്രാധാന്യമുള്ള പോസ്റ്റ്.ഇപ്പോഴുള്ള കാര്‍മേഖങ്ങള്‍ നീങ്ങി ലോകത്തിലെ എറ്റവും വലിയ ജനാധിപത്യരാജ്യത്ത് ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാവുന്ന ഒരു നല്ല കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം...

വാഴക്കോടന്‍ ‍// vazhakodan said...

അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

എന്റെ എഴുത്തുമുറി said...

പൊതുജനം എന്നും കഴുതകള്‍ അല്ലെന്നും ഇനിയും നമ്മളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെനും രാഷ്ട്രീയക്കാരെ ബോധ്യപെടുത്തുവാന്‍ നമ്മുക്ക് എന്നാണു കഴിയുക?

Sameer Thikkodi said...

ക്രിമിനലുകള്‍ക്കും, അഴിമതിക്കാര്‍ക്കും, കോടതിയെപ്പോലും പണവും പവറും ഉപയോഗിച്ച് വിലക്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള വിധിയെഴുത്താവട്ടെ ഈ തിരഞ്ഞെടുപ്പ്‌.. വികസന മുന്നേറ്റങ്ങള്‍ ഉണ്ടാവട്ടേ.. പണാധിപത്യത്തിനു മുകളില്‍ ജനാധിപത്യം വിജയിക്കട്ടെ..
(കടപ്പാട് : ശ്രീജിത് കൊണ്ടോട്ടി)

അതെന്നെ എനിക്കും പറയാനുള്ളത്...പണവും പവറും കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്ന ന്യാധിപന്മാരെയും തൂത്തെറിയാൻ ഇത്തരം നിയമങ്ങൾ വേണം.. ലോക്പാൽ മോഡൽ....

പട്ടേപ്പാടം റാംജി said...

ഞാനും മുഖ്യമത്രിയായാല്‍ ഇങ്ങിനെ ഒക്കെ ചെയ്യും എന്ന് പറയാം. ആയിക്കഴിഞ്ഞാല്‍ ആ കസേരയുടെ മണം അടിച്ചാല്‍ എന്റെ രീതി മാറും. അങ്ങിനെ ആയിരിക്കുന്നു ഇന്നത്തെ മനുഷ്യന്‍.
അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന വിധത്തിലായിരിക്കുന്നു ഇന്ന് ജനം. ഏതാണ്ട് അള മുട്ടാരായിരിക്കുന്നു എന്ന് സാരം. അതാണ്‌ നാം ഇപ്പോള്‍ കാണുന്ന അന്ന ഹസാരെയുടെ പിറകെയുള്ള കൂട്ടം. സത്യസന്ധമായി അഴിമതിക്കെതിരെ നീങ്ങുന്നവരുടെ പുറകില്‍ കൂട്ടം ചേരാന്‍ ആഗ്രഹിക്കുന്നത്.
എന്തായാലും എല്ലാം നല്ലതിനാവട്ടെ.

Jefu Jailaf said...

അഴിമതി നടത്തിയവരെ പൊതു ജനമധ്യത്തിൽ വെച്ചു ജനങ്ങൾക്കു വിചാരണ ചെയ്യനുള്ള നിയമത്തിനു വേണ്ടി ഇനിയും സത്യാഗ്രഹങ്ങൾ നടക്കണം. എങ്കിലേ പണത്തിനു മുന്നിൽ നട്ടെല്ലു വളയുന്നവർക്കുള്ള യതാർത്ഥ നിയമം സൃഷ്റ്റിക്ക്പ്പെടുകയുള്ളൂ.. ജനാധിപത്യം വളരട്ടെ .. വളരെ നല്ല നോട്ട്..

Sidheek Thozhiyoor said...

സ്വപ്നങ്ങളെ .,നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിക്ഷയം ശൂന്യമീ ലോകം ..

Mohamed Rafeeque parackoden said...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

ഷമീര്‍ തളിക്കുളം said...

ജനാധിപത്യത്തിന്റെ അതിരുകളില്‍ ഇനിയും വാടാത്ത പൂക്കലാവട്ടെ ഈ സ്വപ്‌നങ്ങള്‍.....

Naushu said...

അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

(കടപ്പാട് : വാഴക്കോടന്‍ ‍// vazhakodan)

Unknown said...

അഴിമതിയില്ലാത്ത ഭരണം വള്ളിയില്ലാത്ത കോണകം പോലെയാണ്. ആ വള്ളി എത്രതോളം ചെറുതാകാന്‍ പറ്റും (അഴിമതി എത്രത്തോളം കുറയ്കാന്‍ ) എന്നാണ് പ്രായോഗികമായി ചിന്തികവുന്നത്

Unknown said...

:)

ഷബീര്‍ - തിരിച്ചിലാന്‍ said...

ജെയ് ഗാന്ധിജി...

ജയ്‌ ഹസാരെ ..

ജയ്‌ ജനാധിപത്യം

അനീസ said...

അഴിമതി ഇല്ലാത്ത കേരളം , വളരെ ആഗ്രഹമുണ്ടെങ്കിലും സത്യം പറഞ്ഞാല്‍ കേള്‍ക്കുമ്പോള്‍ ചിരി വരും, നമ്മള്‍ എത്രയോ
വിദൂരത്താണ്

പഞ്ചാരകുട്ടന്‍ -malarvadiclub said...

വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നത്

Unknown said...

മനുഷ്യത്വമുള്ളവര്‍ക്ക് വോട്ടു ചെയ്യുക.
പാര്‍ട്ടി ഏതെങ്കിലും ആകട്ടെ.

MOIDEEN ANGADIMUGAR said...

അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെതിരെ....കുറെ കാലങ്ങളായി കേരളത്തിലെ എല്ലാ പാർട്ടികളും മുഴക്കുന്ന ഘോരശബ്ദമാണിത്.അവർ തന്നെ ഇതൊക്കെ ചെയ്യുകയും,അവർ തന്നെ ഇതിനെതിരെ ശബ്ദിക്കുകയും ചെയ്യുമ്പോൾ നാം വെറും വിഡ്ഡികളാകുന്നു.അല്ലെങ്കിലും പൊതുജനം എന്നും കഴുതകളാണല്ലോ..?

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാടിന്റെ സ്പന്ദനം അറിയുന്ന,നാടിന്റെ വികസന കാര്യങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സ്വന്തം പ്രതിനിധിക്ക് ,അഴിമതിയുടെ കറ പുരളാത്ത വ്യക്ത്തിത്തങ്ങള്‍ക്ക് അവര്‍ ആരായാലും ഏതു പാര്‍ട്ടി ആയാലും ജനങ്ങളുടെ നന്മ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന നാടിന്റെ സ്വന്തം ആളുകള്‍ക്ക് വോട്ട്‌ ചെയ്യുക .....
നമ്മുടെ നാടിന്റെ ശാപമായ അഴിമതിയെ തൂത്തെറിയുക.

Unknown said...

മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി നമുക്ക് സ്വപനം കാണാം.
വെറും സ്വപനം മാത്രമായി തീരാതിരിക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.

ജയരാജ്‌മുരുക്കുംപുഴ said...

prahteekshayode kaathirikkaam............

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ജനാധിപത്യം വിജയിക്കെട്ടെ ...
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വന്തത്തിനു വേണ്ടി നിലകൊള്ലാതെ ജനങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ആയിരിക്കണം.നിര്‍ഭാഗ്യവശാല്‍ അത് തിരിച്ചറിയാന്‍ ജനങള്‍ക്ക് കഴിയാറില്ല.കാരണം ജയിച്ചതിനു ശേഷമാണല്ലോ നേതാക്കന്മാരുടെയൊക്കെ നിറം മാറുന്നത്. പാവം ജനം..വീണ്ടും പ്രതീക്ഷയോടെ വോട്ടു ചെയ്യുന്നു...

ആചാര്യന്‍ said...

മഹത്വ സുന്ദരമായ, അഴിമതി രഹിതമായ ഒരു ഭാരതത്തിനായി നമുക്ക് സ്വപനം കാണാം.
വെറും സ്വപനം മാത്രമായി തീരാതിരിക്കുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്യാം.

ആചാര്യന്‍ said...

അഴിമതിക്കെതിരെ,വർഗ്ഗീയതെക്കെതിരെ,സ്ത്രീ പീഡനത്തിനെതിരെ....കുറെ കാലങ്ങളായി കേരളത്തിലെ എല്ലാ പാർട്ടികളും മുഴക്കുന്ന ഘോരശബ്ദമാണിത്.അവർ തന്നെ ഇതൊക്കെ ചെയ്യുകയും,അവർ തന്നെ ഇതിനെതിരെ ശബ്ദിക്കുകയും ചെയ്യുമ്പോൾ നാം വെറും വിഡ്ഡികളാകുന്നു.അല്ലെങ്കിലും പൊതുജനം എന്നും കഴുതകളാണല്ലോ..?

ആചാര്യന്‍ said...

ജെയ് ഗാന്ധിജി...

ജയ്‌ ഹസാരെ ..

ജയ്‌ ജനാധിപത്യം

ആചാര്യന്‍ said...

അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

(കടപ്പാട് : വാഴക്കോടന്‍ ‍// vazhakodan)

ആചാര്യന്‍ said...

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

ആചാര്യന്‍ said...

സ്വപ്നങ്ങളെ .,നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിക്ഷയം ശൂന്യമീ ലോകം ..

ആചാര്യന്‍ said...

ഞാനും മുഖ്യമത്രിയായാല്‍ ഇങ്ങിനെ ഒക്കെ ചെയ്യും എന്ന് പറയാം. ആയിക്കഴിഞ്ഞാല്‍ ആ കസേരയുടെ മണം അടിച്ചാല്‍ എന്റെ രീതി മാറും. അങ്ങിനെ ആയിരിക്കുന്നു ഇന്നത്തെ മനുഷ്യന്‍.
അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന വിധത്തിലായിരിക്കുന്നു ഇന്ന് ജനം. ഏതാണ്ട് അള മുട്ടാരായിരിക്കുന്നു എന്ന് സാരം. അതാണ്‌ നാം ഇപ്പോള്‍ കാണുന്ന അന്ന ഹസാരെയുടെ പിറകെയുള്ള കൂട്ടം. സത്യസന്ധമായി അഴിമതിക്കെതിരെ നീങ്ങുന്നവരുടെ പുറകില്‍ കൂട്ടം ചേരാന്‍ ആഗ്രഹിക്കുന്നത്.
എന്തായാലും എല്ലാം നല്ലതിനാവട്ടെ.

ആചാര്യന്‍ said...

അഴിമതിയില്ലാത്ത ഭരണത്തിനായി വോട്ട് ചെയ്യുക.
ജനാധിപത്യം വിജയിക്കട്ടെ!

ആചാര്യന്‍ said...

ഈ പോസ്റ്റ് ആചാര്യന്റെ പേര് അന്വര്‍ത്ഥമാക്കുന്നു.താങ്കളുടെ വാക്കുകളും സ്വപ്നങ്ങളും സത്യമായി ഭവിക്കട്ടെ!ആശംസകള്‍

ആചാര്യന്‍ said...

ക്രിമിനലുകള്‍ക്കും, അഴിമതിക്കാര്‍ക്കും, കോടതിയെപ്പോലും പണവും പവറും ഉപയോഗിച്ച് വിലക്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും എതിരെയുള്ള വിധിയെഴുത്താവട്ടെ ഈ തിരഞ്ഞെടുപ്പ്‌.. വികസന മുന്നേറ്റങ്ങള്‍ ഉണ്ടാവട്ടേ.. പണാധിപത്യത്തിനു മുകളില്‍ ജനാധിപത്യം വിജയിക്കട്ടെ... :) ആചാര്യാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..

ആചാര്യന്‍ said...

അഴിമതിയില്ലാത്ത ഭരണം.
സ്വപ്നം സഫലമാവട്ടെ.
നല്ല ലേഖനം

ആചാര്യന്‍ said...

Pls read below posts in
നമ്മെ നയിക്കേണ്ടത് ക്രിമിനലുകളോ?!
പരിധി വിടുന്ന തെരഞ്ഞെടുപ്പ്‌ മഹോല്‍സവം
രാഷ്ട്രീയ സദാചാരത്തിന്റെ മഹിത മാതൃകകള്‍!

http://janasamaksham.blogspot.com/

ആചാര്യന്‍ said...

ജയ്‌ ജനാധിപത്യം

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും എഴുതുക